Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ ലേ​ബ​ർ ഓ​ഫി​സ്​ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ ലേ​ബ​ർ ഓ​ഫി​സ്​ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ ബു​റൈ​ദ, ഉ​നൈ​സ ലേ​ബ​ർ ഓ​ഫി​സു​ക​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ബു​റൈ​ദ: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ൽ​ഖ​സീം പ്ര​വി​ശ്യ​യി​ലെ ബു​റൈ​ദ, ഉ​നൈ​സ ലേ​ബ​ർ ഓ​ഫി​സു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ത്യ​ക്കാ​രു​ടെ വി​വി​ധ തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു ഉ​ദ്യോ​ഗ​സ്ഥ​ർ ലേ​ബ​ർ ഓ​ഫി​സ്​ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫൈ​ന​ൽ എ​ക്സി​റ്റി​നാ​യി ലേ​ബ​ർ ഓ​ഫി​സി​ൽ​നി​ന്ന്​ ജ​വാ​സ​ത്തി​ലേ​ക്ക് അ​യ​ക്കു​ന്ന നോ ​ഒ​ബ്ജ​ക്ഷ​ൻ ലെ​റ്റ​ർ സു​ഗ​മ​മാ​ക്കു​വാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി ലേ​ബ​ർ അ​റ്റാ​ഷെ ശ്യാ​മ​സു​ന്ദ​ർ ബു​റൈ​ദ​യി​ലെ​യും ഉ​നൈ​സാ​യി​ലെ​യും ഓ​ഫി​സ​ർ​മാ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രി​ൽ പൊ​ലീ​സി​ലോ കോ​ട​തി​യി​ലോ കേ​സു​ക​ളോ യാ​ത്ര​വി​ല​ക്കോ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ​യോ ഇ​ല്ലെ​ന്ന ക്ലി​യ​റ​ൻ​സ് അ​ത​തു ജ​വാ​സാ​ത്തി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​മു​റ​ക്ക് ക​ത്ത്​ ന​ൽ​കാ​റു​ണ്ടെ​ന്ന്​ ഓ​ഫി​സ​ർ​മാ​ർ അ​റി​യി​ച്ചു. ബു​റൈ​ദ​യി​ലും ഉ​നൈ​സ​യി​ലു​മാ​യി എ​ഴു​പ​തോ​ളം ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫൈ​ന​ൽ എ​ക്സി​റ്റ് അ​പേ​ക്ഷ ര​ണ്ടു​ലേ​ബ​ർ ഓ​ഫി​സു​ക​ളി​ലാ​യി എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട്​ സ​മ​ർ​പ്പി​ച്ചു. ഇ​ന്ത്യ​യി​ൽ​നി​ന്നും തൊ​ഴി​ൽ​വി​സ സ്​​റ്റാ​മ്പി​ങ് ന​ട​ക്കാ​ത്ത​തു​മൂ​ലം ഒ​​ട്ടേ​റെ ജോ​ലി​ക​ൾ​ക്ക്​ കാ​ല​താ​മ​സം രാ​ജ്യ​ത്ത് അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും പെ​ട്ടെ​ന്ന് വി​സ സ്​​റ്റാ​മ്പി​ങ്​ പു​ന​രാം​രം​ഭി​ക്കാ​ൻ​ പ്രാ​ർ​ഥി​ക്കാ​മെ​ന്നും ബു​റൈ​ദ ലേ​ബ​ർ ഓ​ഫി​സ​ർ അ​ബ്‌​ദു​റ​ഹ്‌​മാ​ൻ അ​ൽ ദ​ഹീ​ല​ല്ലാ​ഹ് പ​റ​ഞ്ഞു. ലേ​ബ​ർ അ​റ്റാ​ഷെ ശ്യാ​മ​സു​ന്ദ​ർ, എം​ബ​സി ലേ​ബ​ർ വി​ഭാ​ഗ​ത്തി​ലെ ന​സീം​ഖാ​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഫൈ​സ​ൽ ആ​ല​ത്തൂ​ർ, ഉ​നൈ​സ ലേ​ബ​ർ ഓ​ഫി​സ​ർ ഇ​ബ്രാ​ഹിം അ​ൽ ദാ​രി, അ​സി​സ്​​റ്റ​ൻ​റ് ലേ​ബ​ർ ഓ​ഫി​സ​ർ ഇ​ബ്രാ​ഹിം അ​ൽ സോ​രി​ഖ് എ​ന്നി​വ​രാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഉ​നൈ​സ​യി​ൽ ഒ​ന്ന​ര വ​ർ​ഷം മു​മ്പ്​ ഷോ​ക്കേ​റ്റ്​ ഇ​രു കൈ​ക​ളും കാ​ലു​ക​ളും ന​ഷ്​​ട​പെ​ടു​ക​യും ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​വു​ക​യും ചെ​യ്​​ത ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി രേ​ണു​കു​മാ​റി​നെ എം​ബ​സി അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചു. രേ​ണു​കു​മാ​റി​‍െൻറ ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി അ​റ്റാ​ഷെ ച​ർ​ച്ച​ന​ട​ത്തി. ഒ​ന്ന​ര​വ​ർ​ഷ​മാ​യി ജോ​ലി​ക്കു ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത രേ​ണു​കു​മാ​റി​ന് ശ​മ്പ​ളം ന​ൽ​കു​ന്നു​ണ്ടെ​ന്നും ത​ങ്ങ​ളു​ടെ ചെ​ല​വി​ൽ സ​ഹാ​യി​യെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ടെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന​ഷ്​​ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ​ക്ക്​ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യും കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​യ​താ​യും ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ഓ​ഫി​സി​ൽ രേ​ണു​കു​മാ​റി​‍െൻറ കേ​സി​ൽ ഹാ​ജ​രാ​കു​ന്ന​തി​ന് ഫൈ​സ​ൽ ആ​ല​ത്തൂ​രി​നെ എം​ബ​സി ചു​മ​ത​ല​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Embassy officials visit Labor Office
Next Story