Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ എംബസി ഭരണഘടന...

ഇന്ത്യൻ എംബസി ഭരണഘടന ദിനാഘോഷം

text_fields
bookmark_border
ഇന്ത്യൻ എംബസി ഭരണഘടന ദിനാഘോഷം
cancel
camera_alt

ഡോ. ​ബി.​ആ​ർ. അം​ബേ​ദ്​​ക​റി​െൻറ ജീ​വി​ത​ത്തെ ആ​സ്​​പ​ദ​മാ​ക്കി​യ പ്ര​ദ​ർ​ശ​ന പ​രി​പാ​ടി അം​ബാ​സ​ഡ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്​: ഇ​ന്ത്യ​ൻ ജ​ന​ത സ്വ​ന്ത​മാ​യി ഒ​രു ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച​തി​െൻറ 72ാം വാ​ർ​ഷി​കം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​ഘോ​ഷി​ക്കു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി ഭ​ര​ണ​ഘ​ട​ന ശി​ൽ​പി​യും തു​ല്യ​ത​യു​ടെ ആ​ഗോ​ള വ​ക്താ​വു​മാ​യ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്​​ക​റി​െൻറ ജീ​വി​ത​ത്തെ ആ​സ്​​പ​ദ​മാ​ക്കി ഒ​രു​ക്കി​യ പ്ര​ദ​ർ​ശ​ന പ​രി​പാ​ടി എം​ബ​സി​യി​ൽ ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ച്ചു.

ഡോ. ​അം​ബേ​ദ്ക​റു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ഫോ​ട്ടോ​ഗ്രാ​ഫു​ക​ളു​ടെ​യും പു​സ്ത​ക​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​ത്തി​നു​ പു​റ​മെ, ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളും ക​ട​മ​ക​ളും ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലെ പ്ര​ധാ​ന ലേ​ഖ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഹാ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ദ​ർ​ശ​ന പ​രി​പാ​ടി അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ്​ സ​ഈ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ച​ട​ങ്ങി​ൽ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ പൗ​ര​സ​മൂ​ഹ​ത്തി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​ർ​ക്ക് അം​ബാ​സ​ഡ​ർ ത​െൻറ ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ഡോ. ​അം​ബേ​ദ്ക​ർ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള നേ​താ​വാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹ​ത്തി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന രൂ​പ​വ​ത്​​ക​ര​ണ സ​മി​തി ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ദ​ർ​ശ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഭാ​വി രേ​ഖ​യാ​ണ്​ നി​ർ​മി​ച്ച​തെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലു​തും വൈ​വി​ധ്യ​പൂ​ർ​ണ​വു​മാ​യ ജ​നാ​ധി​പ​ത്യ​ത്തെ പി​ന്തു​ണ​ക്കു​ന്ന അ​ടി​സ്ഥാ​ന സ്തം​ഭ​മാ​യാ​ണ് അം​ബേ​ദ്​​ക​ർ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ വി​ഭാ​വ​നം ചെ​യ്​​ത​​ത്.

എ​ല്ലാ​വ​ർ​ക്കും നീ​തി​യും സ്വാ​ത​ന്ത്ര്യ​വും സ​മ​ത്വ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യ​വും അം​ബാ​സ​ഡ​ർ എ​ടു​ത്തു​പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​െൻറ 75ാം വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ 'ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി'​െൻറ ഭാ​ഗ​മാ​യി നി​ര​വ​ധി സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എം​ബ​സി സം​ഘ​ടി​പ്പി​ച്ചു​വ​രു​ക​യാ​ണെ​ന്നും യാ​ദ​ൃ​ച്ഛി​ക​മാ​യെ​ങ്കി​ലും ഇ​ത് ഇ​ന്ത്യ-​സൗ​ദി ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 75ാം വാ​ർ​ഷി​കം കൂ​ടി​യാ​യ​ത്​ ആ​ഘോ​ഷ​ത്തി​െൻറ തി​ള​ക്ക​മേ​റ്റു​ക​യാ​ണെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഈ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, മ​റ്റു​ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളു​മാ​യും സൗ​ദി സം​ഘ​ട​ന​ക​ളു​മാ​യും സ​ഹ​ക​രി​ച്ച്, ഈ ​മാ​സം 25 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​​വ​രെ ഒ​മ്പ​താ​മ​ത്​ അം​ബാ​സ​ഡേ​ഴ്‌​സ് ചോ​യ്‌​സ്-​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്​​റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian embassy
News Summary - Indian Embassy celebrates Constitution Day
Next Story