ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനുമായി അൽഖോബാർ പ്രൊവിൻസ് നേതാക്കൾ കൂടിക്കാഴ്ച നടത്തി
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യാസന്ദർശനത്തിനെത്തിയ സൗദിയിലെ ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) ബഷീർ അഹമ്മദുമായി വേൾഡ് മലയാളി കൗൺസിൽ (ഡബ്ലു.എം.സി.) അൽഖോബാർ പ്രൊവിൻസിന്റെ നേതാക്കൾ കൂടിക്കാഴ്ച നടത്തി. കിഴക്കൻ പ്രവിശ്യയിലെ ശക്തമായ സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ഡബ്ലു.എം.സി.യുടെ പ്രവർത്തനങ്ങൾ, സംഘടന സമൂഹത്തിൽ നടത്തുന്ന സാമൂഹിക സേവനങ്ങൾ, വിവിധ മേഖലകളിലെ നെറ്റ്വർക്കിങ് പ്രവർത്തനങ്ങൾ, പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള ഇടപെടലുകൾ എന്നിവയെക്കുറിച്ച് കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു.
ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി എംബസി ഭാവിയിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ആവശ്യമായ എല്ലാ പിന്തുണ യും സഹകരണവും നൽകാൻ ഡബ്ലു.എം.സി. നേതൃത്വം സന്നദ്ധത അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചുള്ള വിവിധ പ്രവർത്തനങ്ങളിൽ എംബസിയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള താൽപര്യവും സംഘം പ്രകടിപ്പിച്ചു. രാഷ്ട്രീയ-മത വ്യത്യാസങ്ങൾക്കതീതമായി സമൂഹത്തിന്റെ നന്മക്കും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഡബ്ലു.എം.സി.യുടെ സേവനങ്ങളെ ബഷീർ അഹമ്മദ് അഭിനന്ദിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം ഭാവിയിലെ പ്രവർത്തനങ്ങൾക്ക് എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും സഹകരണവും ഉറപ്പുനൽകുകയും ചെയ്തു. ഡബ്ലു.എം.സി. ചെയർമാൻ ഗുലാം ഫൈസൽ, പ്രസിഡന്റ് ഷമീം കട്ടക്കട, ട്രഷറർ അജീം ജലാലുദ്ദീൻ, ഗ്ലോബൽ സെക്രട്ടറി ജനറലും ചീഫ് പാട്രണുമായ മൂസ കോയ, ഗ്ലോബൽ ഫോറം ചെയർമാൻ നജീബ് അരഞ്ഞിക്കൽ, ബിസിനസ് ഫോറം ചെയർമാൻ ഷഫീഖ് സി.കെ., എക്സിക്യൂട്ടീവ് അംഗം മുരളി ഊട്ടുകുളം, ഡബ്ലു.എം.സി. അംഗം പ്രമോദ് എന്നിവർ പങ്കെടുത്തു.ഇന്ത്യൻ പ്രവാസി സമൂഹത്തി ന്റെ ക്ഷേമത്തിനായി കൂട്ടായ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇത്തരം കൂടിക്കാഴ്ചകൾ സഹായകരമാകുമെന്ന് ഡബ്ലു.എം.സി നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

