Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി പൗരന്മാർക്ക്​​...

സൗദി പൗരന്മാർക്ക്​​ ഇന്ത്യൻ ‘ഇ വിസ’ പ്രാബല്യത്തിൽ

text_fields
bookmark_border
സൗദി പൗരന്മാർക്ക്​​ ഇന്ത്യൻ ‘ഇ വിസ’ പ്രാബല്യത്തിൽ
cancel

റിയാദ്​: സൗദി പൗരന്മാർക്ക്​ ഇനി ഇന്ത്യ സന്ദർശിക്കാൻ ‘ഇ വിസ’. ഒാൺലൈനിൽ അപേക്ഷ നൽകി​ 24 മണിക്കൂറിനകം ഇമെയിലിൽ കിട ്ടുന്ന വിസയുമായി നിശ്ചിത ആവശ്യങ്ങൾക്ക്​ സൗദി പൗരന്മാർക്ക്​ ഇന്ത്യയിലെത്താം. വിനോദ സഞ്ചാരം, വ്യാപാരം​, കോൺഫ റൻസ്​​, ആരോഗ്യ ശുശ്രൂഷ, ചികിത്സക്ക് പോകുന്നയാൾക്ക്​ തുണ എന്നീ അഞ്ച്​ ആവശ്യങ്ങൾക്കാണ്​ ഇലക്​ട്രോണിക്​ വിസ അനുവദിക്കുന്നത്​.
നാല്​ വർഷം മുമ്പ്​ ഇന്ത്യാ ഗവൺമ​െൻറ് നടപ്പാക്കിയ ഇ – ടൂറിസ്​റ്റ് വിസ (ഇ.ടി.വി)യുടെ പരിധിയി ൽ ഇതുവരെ സൗദി അറേബ്യയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇൗ വർഷം ഫെബ്രുവരി 19, 20 തീയതികളിലെ സൗദി കിരീടാവകാശി അമീർ മുഹമ്മദ ്​ ബിൻ സൽമാ​​​െൻറ ഇന്ത്യാസന്ദർശന വേളയിലാണ്​ ഇക്കാര്യത്തിൽ മാറ്റം വരുത്താൻ തീരുമാനമുണ്ടായത്​. ഇലക്​ട്രോണിക്​ വിസക്ക്​ അർഹതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയെ ഉൾപ്പെടുത്തുമെന്ന്​ അന്ന്​ തന്നെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രാബല്യത്തിലായത്​ തിങ്കളാഴ്​ച മുതലാണ്​.

www.indianvisaonline.gov.in/evisa/ എന്ന ലിങ്കിലാണ്​ ഇ വിസയ്​ക്ക്​ അപേക്ഷിക്കേണ്ടത്​. ഒാൺലൈനായി തന്നെ ഫീസും അടയ്​ക്കാം. നടപടി പൂർത്തിയാക്കി കഴിഞ്ഞാൽ വിസ ഇമെയിലായി അപേക്ഷകന്​ ലഭിക്കും. അത്​ പ്രി​​െൻറടുത്ത്​ നേരെ ഇന്ത്യയി​േലക്ക്​ പറക്കാം. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറിൽ ആ പ്രിൻറൗട്ട് കാണിച്ചാൽ പാസ്​പോർട്ടിൽ വിസ സ്​റ്റാമ്പ്​ ചെയ്യും. ഇത്രയും ലളിതമാണ്​ നടപടിക്രമം. വിരൽ, നേത്ര അടയാളങ്ങൾ ഉൾപ്പെടെയുള്ള ജൈവിക വിവരങ്ങൾ അവിടെ വെച്ചാണ്​ ശേഖരിക്കുക. ഇതുവരെ സൗദി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഇന്ത്യയി​േലക്ക്​ പോവുക ഇത്രയെളുപ്പമായിരുന്നില്ല.

ഇന്ത്യൻ എംബസി മുഖേനെ വിസ നേടണമായിരുന്നു. അതിനായി എംബസിയിലൊ ഒൗട്ട്​സോഴ്​സിങ്​ ഏജൻസിയിലൊ നേരിട്ട്​ പോയി ബയോ വിവരങ്ങളടക്കം അപേക്ഷ നൽകി ദിവസങ്ങളോളം കാത്തിരിക്കണമായിരുന്നു. അത്തരം കടമ്പകളെല്ലാമാണ്​ ഇപ്പോഴില്ലാതായത്​. മൾട്ടിപ്പിൾ റീഎൻട്രി സൗകര്യത്തോടെയാണ്​ ഒരു വർഷ കാലാവധിയിൽ ഇ ടൂറിസ്​റ്റ്​, ഇ ബിസിനസ്​ വിസകൾ ലഭിക്കുക. ഇ കോൺഫറൻസ്​ വിസ സിംഗിൾ എൻട്രിയായി ഒരു മാസത്തേക്ക്​ മാത്രമേ അനുവദിക്കൂ. മെഡിക്കൽ വിസ മൂന്ന്​ തവണ പോയി വരാൻ കഴിയും വിധം 60 ദിവസത്തേക്ക്​ അനുവദിക്കും.

ഇന്ത്യൻ ഇലക്​ട്രോണിക്​ വിസക്ക്​ അർഹതയുള്ള രാജ്യങ്ങളുടെ എണ്ണം ഇതോടെ 166 ആയി. ഒാൺലൈൻ വിസ സൗകര്യം സൗദി പൗരന്മാർക്ക്​ ലഭിക്കുന്നത്​ ഇന്ത്യാ ടൂറിസത്തിന്​ വൻതോതിൽ ഗുണം ചെയ്യുമെന്നാണ്​ വിലയിരുത്തൽ. ഓരോ വർഷവും ഇന്ത്യയിലേക്ക് വരുന്ന വിദേശികളിൽ വലിയൊരു പങ്ക് സൗദി അറേബ്യയിൽ നിന്നാണ്. ടൂറിസം, ആരോഗ്യ ശുശ്രൂഷ, വ്യാപാരം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക്​ കാലങ്ങളായി സൗദിയിൽ നിന്ന്​ ആളുകൾ ഇന്ത്യയിലേക്ക് വരുന്നുണ്ട്​. വിസ ഓൺലൈനായതോടെ ഇനി വലിയ പ്രവാഹം തന്നെയുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കേരളത്തോട്​ അറബികൾക്ക്​ വലിയ പ്രിയമുള്ളതിനാൽ കേരള ടൂറിസത്തിനും വലിയ പ്രയോജനം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiindian visagulf newse visamalayalam news
News Summary - Indian E Visa-Gulf News
Next Story