ഇന്ത്യൻ കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിച്ചു
text_fieldsജിദ്ദ സൗദി ജർമ്മൻ ആശുപത്രി ജീവനക്കാരുടെ ഇന്ത്യൻ
കൾച്ചറൽ പ്രോഗ്രാം ചീഫ് നഴ്സിങ് ഓഫിസർ ഹാദിയ
ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദയിലെ സൗദി ജർമൻ ആശുപത്രിയിലെ ഇന്ത്യക്കാർ ഇന്ത്യൻ കൾച്ചറൽ പ്രോഗ്രാം 2K25 സംഘടിപ്പിച്ചു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുടെയും അതിഥികളുടെയും വലിയ ആവേശത്തോടെയും പങ്കാളിത്തത്തോടെയുമാണ് പരിപാടി നടന്നത്. ചീഫ് നഴ്സിങ് ഓഫിസർ (സി.എൻ.ഒ) ഹാദിയ പരിപാടി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ നൃത്തങ്ങളും ആശുപത്രി ജീവനക്കാർ അവതരിപ്പിച്ച ഗാനങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങളും ഷാർപ്പ് മ്യൂസിക് ബാൻഡിന്റെ സംഗീത മേളയും അരങ്ങേറി.
ഈജിപ്ത്, സുഡാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാഫ് അംഗങ്ങളും അതിഥികളും പരിപാടിയിൽ പങ്കുചേർന്നു.
പ്രോഗ്രാം കൺവീനർ അസ്ഗർ ഹുസൈൻ, പ്രോഗ്രാം കോർഡിനേറ്റർ ജിൻസൺ ജോസഫ്, വൈസ് കോർഡിനേറ്റർ ഫാത്തിമ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽ, നൗഷാദ്, അൻസാർ, മജീദ്, കൊച്ചുറാണി, ഏലിയമ്മ, ഷാനിമോൾ, ധരണ്യ എന്നിവർ പരിപാടിയുടെ സംഘാടനത്തിൽ പ്രധാന പങ്കുവഹിച്ചു. അസ്ഗർ ഹുസൈൻ നന്ദി പറഞ്ഞു. ആശുപത്രി എഫ്.എം.എസ് ഡയറക്ടർ ജഗദീഷ് അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

