Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ കോൺസുലേറ്റ്...

ഇന്ത്യൻ കോൺസുലേറ്റ് സംഘം തബൂക്ക് സെൻട്രൽ ജയിൽ സന്ദർശിച്ചു

text_fields
bookmark_border
ഇന്ത്യൻ കോൺസുലേറ്റ് സംഘം  തബൂക്ക് സെൻട്രൽ ജയിൽ സന്ദർശിച്ചു
cancel
camera_alt

ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ജ​യി​ൽ, ത​ർ​ഹീ​ൽ സ​ന്ദ​ർ​ശി​ച്ച ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സം​ഘം ജ​വാ​സാ​ത്ത് മേ​ധാ​വി അ​ബ്‌​ദു​റ​ഹ്‌​മാ​ൻ ബി​ൻ ഹ​ദ്‌​യാ​ൻ അ​ൽ-​ബ​ൽ​വി​യോ​ടൊ​പ്പം

ത​ബൂ​ക്ക്: ത​ബൂ​ക്കി​ലെ സെ​ൻ​ട്ര​ൽ ജ​യി​ൽ, ത​ർ​ഹീ​ൽ (നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്രം) എ​ന്നി​വി​ട​ങ്ങ​ളി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ വൈ​സ് കോ​ൺ​സ​ൽ സ​ന്ദീ​പ് സി​ങ്, കോ​ൺ​സു​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​സിം അ​ൻ​സാ​രി, ത​ബൂ​ക്കി​ലെ കോ​ൺ​സു​ലേ​റ്റ് വെ​ൽ​ഫെ​യ​ർ അം​ഗ​വും (സി.​സി.​ഡ​ബ്ലൂ.​എ) പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​ഖ​ല ക​മ്മി​റ്റി നേ​താ​വു​മാ​യ സി​റാ​ജ് എ​റ​ണാ​കു​ളം എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഒ​മ്പ​ത് ഇ​ന്ത്യ​ക്കാ​രെ സം​ഘം സ​ന്ദ​ർ​ശി​ക്കു​ക​യും ഇ​വ​ർ​ക്ക് ജ​യി​ൽ മോ​ച​ന​ത്തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും അ​വ​ർ​ക്കാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ ദി​വ​സ​ങ്ങ​ളാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രാ​ണ് ഇ​വ​ർ. പ്ര​തി​ക​ൾ നി​സ്സാ​ര കു​റ്റ​ങ്ങ​ൾ മാ​ത്രം ചെ​യ്ത​വ​രാ​ണെ​ന്നും മോ​ച​നം ഉ​ട​ൻ സാ​ധ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.ജ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം സം​ഘം ത​ബൂ​ക്കി​ലെ ത​ർ​ഹീ​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. 17 ഇ​ന്ത്യ​ക്കാ​രാ​ണ് ഇ​വി​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള​ത്. ഇ​വ​രി​ൽ പാ​സ്പോ​ർ​ട്ട് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത ഒ​മ്പ​ത് പേ​രു​ടെ രേ​ഖ​ക​ൾ കോ​ൺ​സു​ലേ​റ്റ് സം​ഘം ശ​രി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള വ​ഴി​യൊ​രു​ക്കി.

നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ട​ണ​യു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ജ​യി​ലി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വാ​ണെ​ന്നും ഇ​വ​രി​ൽ നി​ല​വി​ൽ മ​ല​യാ​ളി​ക​ൾ ആ​രു​മി​ല്ലെ​ന്ന​ത് ഏ​റെ ആ​ശ്വാ​സ​മാ​ണെ​ന്നും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി​റാ​ജ് എ​റ​ണാ​കു​ളം 'ഗ​ൾ​ഫ് മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

ത​ർ​ഹീ​ൽ മേ​ധാ​വി അ​ബൂ ഖാ​ലി​ദ്, ജ​വാ​സാ​ത്ത് മേ​ധാ​വി അ​ബ്‌​ദു​റ​ഹ്‌​മാ​ൻ ബി​ൻ ഹ​ദ്‌​യാ​ൻ അ​ൽ-​ബ​ൽ​വി, സെ​ൻ​ട്ര​ൽ ജ​യി​ൽ മേ​ധാ​വി, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഇ​ന്ത്യ​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും അ​നു​ഭാ​വ​പൂ​ർ​വം ന​ൽ​കി. ജ​യി​ലി​ലും ത​ർ​ഹീ​ലി​ലും മ​റ്റു​മാ​യി ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും തു​ട​ർ​ന്നും ന​ൽ​കാ​മെ​ന്ന് കോ​ൺ​സു​ലേ​റ്റ് സം​ഘ​ത്തി​ന് അ​വ​ർ ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian consulateIndian consulate team
News Summary - Indian Consulate team visited Tabuk Central Jail
Next Story