Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം മദീന, തബൂക്ക്, അൽബഹ, അബഹ, യാംബു എന്നിവിടങ്ങൾ സന്ദർശിക്കും

text_fields
bookmark_border
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം മദീന, തബൂക്ക്, അൽബഹ, അബഹ, യാംബു എന്നിവിടങ്ങൾ സന്ദർശിക്കും
cancel

ജിദ്ദ: പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ ഒക്ടോബർ മാസം മദീന, തബൂക്ക്, അൽബഹ, അബഹ, യാംബു എന്നിവിടങ്ങൾ സന്ദർശിക്കും. ഒക്ടോബർ ഒമ്പതിന് വെള്ളി മദീനയിലെ വി.എഫ്.എസ് സെന്ററിലും 15 ന് വ്യാഴം തബൂക്ക് വി.എഫ്.എസ് സെന്ററിലും ആണ് സന്ദർശനം. 23 ന് വെള്ളി അൽബഹ വി.എഫ്.എസ് സെന്ററിലും 25 ന് ഞായർ അബഹ വി.എഫ്.എസ് സെന്ററിലും സന്ദർശനം ഒരുക്കിയിട്ടുണ്ട്. 30 ന് വെള്ളി യാംബു ടൗണിലെ കമേഴ്ഷ്യൽ പോർട്ടിന് എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലും സന്ദർശനം നടത്തുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

സന്ദർശനം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള അതത് മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സന്ദർശന തിയ്യതിയുടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കണം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും അപ്പോയിന്റ്മെന്റ് നൽകുകയെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. സൗദി അധികൃതർ നൽകുന്ന നിയമ നിർദേശങ്ങൾ പൂർണമായും പാലിച്ചു വേണം സേവനം ഉപയോഗപ്പെടുത്തേണ്ടതെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Consulate team to visit Medina, Tabuk, Al Baha, Abha and Yambu
Next Story