Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമില്‍ ഇന്ത്യന്‍...

ദമ്മാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങണം -നവയുഗം

text_fields
bookmark_border
navayugam cultural forum area conference
cancel
camera_alt

ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ദ​ല്ല മേ​ഖ​ല സ​മ്മേ​ള​നം മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി​ക​ളു​ടെ ദീ​ര്‍ഘ​കാ​ല​ത്തെ ആ​വ​ശ്യം മു​ന്‍നി​ര്‍ത്തി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ദ​ല്ല മേ​ഖ​ല സ​മ്മേ​ള​നം കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ സൗ​ദി അ​റേ​ബ്യ​ൻ കോ​ണ്‍സു​ലേ​റ്റും തു​ട​ങ്ങ​ണ​മെ​ന്നും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച ഔ​പ​ചാ​രി​ക പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ റി​യാ​ദി​ൽ എം​ബ​സി​യും ജി​ദ്ദ​യി​ൽ കോ​ൺ​സു​ലേ​റ്റു​മാ​ണു​ള്ള​ത്. എ​ന്നാ​ൽ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രു​ള്ള ദ​മ്മാ​മി​ൽ കോ​ൺ​സു​ലേ​റ്റ്​ സം​വി​ധാ​ന​മി​ല്ലാ​ത്ത​ത്​ ഏ​റെ ​പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു. സൗ​ദി​യി​ൽ ഏ​റ്റ​വു​മ​ധി​കം പ്ര​വാ​സി​ക​ളു​ള്ള കേ​ര​ളം പോ​ലൊ​രു സം​സ്ഥാ​ന​ത്ത് സൗ​ദി കോ​ണ്‍സു​ലേ​റ്റും ഉ​ണ്ടാ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ത്താ​ൽ സൗ​ദി സ​ർ​ക്കാ​റു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധ​ങ്ങ​ളി​ലൂ​ടെ ഇ​ത് ന​ട​പ്പാ​ക്കാ​ൻ ക​ഴി​യും.

ഈ ​ര​ണ്ട് ആ​വ​ശ്യ​ങ്ങ​ളും ഉ​ട​നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ന​ന്ദ​കു​മാ​ർ അ​വ​ത​രി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ന്റെ ഔ​പ​ചാ​രി​ക പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. ദ​മ്മാം ദ​ല്ല കൊ​ദ​റി​യ റോ​ള​ക്സ് ഹോ​ട്ട​ലി​ലെ സ​ഫി​യ അ​ജി​ത്ത് ന​ഗ​റി​ൽ ന​ട​ന്ന മേ​ഖ​ല സ​മ്മേ​ള​നം കേ​ന്ദ്ര​ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​നു മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഷീ​ദ് പു​ന​ലൂ​ർ അ​നു​ശോ​ച​ന പ്ര​മേ​യ​വും നൗ​ഷാ​ദ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

നി​സാം കൊ​ല്ലം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. രാ​ജ​ൻ കാ​യം​കു​ളം, നൗ​ഷാ​ദ്, വ​ർ​ഗീ​സ്, കി​ഷോ​ർ എ​ന്നി​വ​ർ റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ, ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം, ദാ​സ​ൻ രാ​ഘ​വ​ൻ, സാ​ജ​ൻ ക​ണി​യാ​പു​രം, ഷി​ബു​കു​മാ​ർ, ഗോ​പ​കു​മാ​ർ, പ​ത്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​ൻ, ഉ​ണ്ണി മാ​ധ​വം, സ​ഹീ​ർ​ഷ, ബി​നു കു​ഞ്ഞു, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, റ​ഹീം അ​ല​ന​ല്ലൂ​ർ, മി​നി ഷാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. 25 പേ​ര​ട​ങ്ങു​ന്ന പു​തി​യ ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി​യെ സ​മ്മേ​ള​നം തി​ര​ഞ്ഞെ​ടു​ത്തു. വി​നീ​ഷ് സ്വാ​ഗ​ത​വും നി​സ്സാം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian ConsulateSaudi Consulate
News Summary - Indian Consulate in Dammam and Saudi Consulate in Kerala should be open - Navayugam
Next Story