ഇന്ത്യൻ കോൺസുലേറ്റ് സംഘം അബഹ, യാംബു, തബൂക്ക് സന്ദർശനം 25 മുതൽ
text_fieldsജിദ്ദ: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പ്രവാസികൾക്ക് കോൺസുലർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും വി.എഫ്.എസ് പ്രതിനിധികളും മാർച്ച് അവസാന വാരത്തിൽ അബഹ, യാംബു, തബൂക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ (സാക്ഷ്യപ്പെടുത്തൽ) തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള പ്രവാസികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
25ന് അബഹയിലെ വി.എഫ്.എസ് സെൻററിലാണ് സംഘം ആദ്യമെത്തുക.
27ന് യാംബുവിലും 28ന് തബൂക്ക് വി.എഫ്.എസ് സെന്ററിലും സംഘം ക്യാമ്പ് ചെയ്യും. യാംബുവിലെ സന്ദർശനം നഗരത്തിലെ കമേഴ്ഷ്യൽ പോർട്ടിന് എതിർവശത്തുള്ള ഹയാത്ത് റദ്വ ഹോട്ടലിലാണ് ക്രമീകരിച്ചിരിക്കുന്നത്. സന്ദർശന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ ഉദ്യോഗസ്ഥർ സേവനത്തിനായി ലഭ്യമാകും.
ഈ സേവനങ്ങൾ ആവശ്യമുള്ളവർ സന്ദർശന തീയതിക്ക് തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ വി.എഫ്.എസ് വെബ്സൈറ്റ് (https://services.vfsglobal.com/sau/en/ind/book-an-appointment) വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടതാണ്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം’ എന്ന ക്രമത്തിലായിരിക്കും അവസരം ലഭിക്കുക. സന്ദർശനത്തിനെത്തുന്നവർ സൗദി അധികൃതർ നൽകുന്ന നിയമനിർദേശങ്ങൾ പാലിക്കണമെന്ന് കോൺസുലേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

