Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
International Yoga Day
cancel
camera_alt

ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ജി​ദ്ദ: ‘യോ​ഗ വ​സു​ദൈ​വ കു​ടും​ബ​ക​ത്തി​ന്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഒ​മ്പ​താ​മ​ത് അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നം ആ​ഘോ​ഷി​ച്ചു. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്റെ ഭാ​ഗ​മാ​യി ജി​ദ്ദ​യി​ലെ പാ​ർ​ക്ക് ഹ​യാ​ത്ത് ഹോ​ട്ട​ലി​ലെ അ​ൽ സോ​ഹ്ബ ഗാ​ർ​ഡ​നി​ൽ​വെ​ച്ചാ​ണ് യോ​ഗ​ദി​ന പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കി​ങ് ഫ​ഹ​ദ് ജ​ല​ധാ​ര​യു​ടെ മ​നോ​ഹ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​ന പ​രി​പാ​ടി​ക​ൾ ഏ​റെ ആ​ക​ർ​ഷ​ക​മാ​യി​രു​ന്നു. കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. മ​ന​സ്സി​ന്റെ​യും ശ​രീ​ര​ത്തി​ന്റെ​യും പി​രി​മു​റു​ക്കം കു​റ​ക്കാ​ൻ യോ​ഗ പ​രി​ശീ​ലി​ച്ച​തി​ന്റെ വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വം അ​ദ്ദേ​ഹം സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു.

യോ​ഗ പ്രേ​മി​യാ​യ സൗ​ദി പൗ​ര​ൻ യ​ഹ്‌​യ അ​ൽ ഷ​രീ​ഫ് യോ​ഗ​യി​ലെ ത​ന്റെ അ​നു​ഭ​വം അ​വ​ത​രി​പ്പി​ച്ചു. ജി​ദ്ദ​യി​ലെ പ്ര​ശ​സ്ത​രാ​യ ര​ണ്ട് യോ​ഗ പ​രി​ശീ​ല​ക​രാ​യ സ​ൽ​വ അ​ൽ മ​ദ​നി, ഇ​റം ഖാ​ൻ എ​ന്നി​വ​ർ യോ​ഗ പ​രി​ശീ​ലി​ക്കു​ന്ന​തി​ന്റെ ആ​രോ​ഗ്യ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ത​ങ്ങ​ളു​ടെ വീ​ക്ഷ​ണ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ധാ​ന ഇ​ന്ത്യ​ൻ വ്യ​ക്തി​ത്വ​ങ്ങ​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. യോ​ഗ പ​രി​ശീ​ല​ക​ർ​ക്ക് കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം, പ​ത്നി ഡോ. ​ഷ​ക്കീ​ല ഷാ​ഹി​ദ് എ​ന്നി​വ​ർ പ്ര​ശം​സ​പ​ത്രം സ​മ്മാ​നി​ച്ചു. ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലും കോ​ൺ​സു​ലേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നം ആ​ച​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian ConsulateInternational Yoga Day
News Summary - Indian Consulate celebrates International Yoga Day
Next Story