Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ കോൺസുലേറ്റ്...

ഇന്ത്യൻ കോൺസുലേറ്റ് ജൂൺ മാസ സന്ദർശന തീയതികൾ പ്രഖ്യാപിച്ചു

text_fields
bookmark_border
time
cancel

ജിദ്ദ: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലുള്ള പ്രവാസികൾക്ക് ആവശ്യമായ കോൺസുലർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റി​െൻറയും വി.എഫ്.എസ് ഗ്ലോബലി​െൻറയും ഉദ്യോഗസ്ഥർ ജൂൺ മാസത്തിൽ നടത്തുന്ന സന്ദർശന തീയതികളും സ്ഥലങ്ങളും പ്രഖ്യാപിച്ചു. ആദ്യ സന്ദർശനം ജൂൺ അഞ്ചിന്​ യാംബുവിലാണ് ക്രമീകരിച്ചിരിക്കുന്നത്.

യാംബു ടൗണിലെ കൊമേഴ്‌സ്യൽ പോർട്ടിന് എതിർവശത്തുള്ള ‘ഹയാത്ത് റദ്‌വ’ ഹോട്ടലിൽ വെച്ചായിരിക്കും ഈ ക്യാമ്പ് നടക്കുക. തുടർന്ന് ജൂൺ 12-ന്​ മദീന വി.എഫ്.എസ് സെൻററിലും കോൺസുലേറ്റ് സംഘം സന്ദർശനം നടത്തും. ജൂൺ 20-ന്​ ജിസാൻ, അബഹ, തബൂക്ക് എന്നീ നഗരങ്ങളിലെ വി.എഫ്.എസ് സെൻററുകളിലും ഒരേസമയം സന്ദർശനം ഉണ്ടാകുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

സന്ദർശനം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ പ്രവാസികൾക്ക് കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് സേവനങ്ങൾ കൈപ്പറ്റാവുന്നതാണ്. വിവിധ ഔദ്യോഗിക രേഖകളുടെ അറ്റസ്​റ്റേഷൻ (സാക്ഷ്യപ്പെടുത്തൽ), പാസ്‌പോർട്ട് പുതുക്കൽ തുടങ്ങിയ അടിയന്തര ആവശ്യങ്ങളുള്ള അതത് മേഖലകളിലെ ഇന്ത്യൻ പ്രവാസികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

സേവനങ്ങൾ ആവശ്യമുള്ളവർ സന്ദർശന തീയതിക്ക് തൊട്ടുമുമ്പുള്ള ഏഴ് ദിവസങ്ങൾക്കകം വി.എഫ്.എസ് ഗ്ലോബലി​െൻറ ഔദ്യോഗിക ലിങ്ക് (https://services.vfsglobal.com/sau/en/ind/book-an-appointment) വഴി മുൻകൂട്ടി അപ്പോയിൻറ്​മെൻറ്​ എടുക്കേണ്ടതാണ്.

‘ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യ മുൻഗണന’ എന്ന അടിസ്ഥാനത്തിലായിരിക്കും അപ്പോയിൻറ്​മെൻറുകൾ അനുവദിക്കുക. മുൻകൂട്ടി അപ്പോയിൻറ്​മെൻറ്​ എടുത്ത അപേക്ഷകരെ മാത്രമേ ക്യാമ്പിൽ പരിഗണിക്കുകയുള്ളൂവെന്നും, സൗദി അധികൃതർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങളും പൂർണമായും പാലിച്ചുകൊണ്ട് മാത്രമേ സേവനങ്ങൾ പ്രയോജനപ്പെടുത്താവൂ എന്നും കോൺസുലേറ്റ് വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian consulatejuneannouncesvisiting time
News Summary - Indian Consulate announces visit dates for June
Next Story