ജിദ്ദ ഇന്ത്യൻ കോൺസുലർ സംഘത്തിെൻറ ആഗസ്റ്റ് മാസത്തെ സന്ദർശന തീയതികൾ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ ഈ മാസം ബിഷ, യാംബു, തബൂക്ക്, നജ്റാൻ, അബഹ എന്നിവിടങ്ങൾ സന്ദർശിക്കും. എഴിന് വെള്ളി ബിഷയിലെ ബിഷ ടവറിലാണ് ആദ്യ സന്ദർശനം.
21 ന് വെള്ളി യാംബു ടൗണിലെ കമേഴ്ഷ്യൽ പോർട്ടിന് എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലാണ് സന്ദർശനം ഒരുക്കിയിരിക്കുന്നത്. 28ന് വെള്ളി സംഘം തബൂക്കിലെയും നജ്റാനിലെയും വി.എഫ്.എസ് സെന്ററുകളിലും സന്ദർശനം നടത്തും. 29 ന് ശനി അബഹ വി.എഫ്.എസ് സെന്ററിലും സംഘം സന്ദർശനം നടത്തുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
സന്ദർശനം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള അതത് മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സന്ദർശന തിയ്യതിയുടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കണം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും അപ്പോയിന്റ്മെന്റ് നൽകുകയെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. സൗദി അധികൃതർ നൽകുന്ന നിയമനിർദേശങ്ങൾ പൂർണമായും പാലിച്ചു വേണം സേവനം ഉപയോഗപ്പെടുത്തേണ്ടതെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

