Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നജ്‌റാൻ സർവകലാശാല സന്ദർശിച്ച് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ

text_fields
bookmark_border
ഇന്ത്യയും സർവകലാശാലയും തമ്മിലുള്ള അക്കാദമിക് സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം
നജ്‌റാൻ സർവകലാശാല സന്ദർശിച്ച് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ
cancel
camera_alt

നജ്‌റാൻ സർവകലാശാല സന്ദർശന വേളയിൽ 'അഡ്വാൻസ്ഡ് മെറ്റീരിയൽസ് ആൻഡ് നാനോ റിസർച്ച് സെന്റർ' പ്രവർത്തനങ്ങൾ അധികൃതർ ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറലിന് വിശദീകരിക്കുന്നു.

Listen to this Article

നജ്‌റാൻ: ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നജ്‌റാൻ സർവകലാശാല സന്ദർശിച്ചു. സർവകലാശാല ബിസിനസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ഡോ. യൂസഫ് അൽ ഹസ്മിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര തലത്തിലുള്ള മികച്ച പഠന സൗകര്യങ്ങളും വിദേശ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ള നൂതന സംവിധാനങ്ങളും ചർച്ചയായ കൂടിക്കാഴ്ചയിൽ, ഇന്ത്യയും സർവകലാശാലയും തമ്മിലുള്ള അക്കാദമിക് സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു.

സന്ദർശനത്തിന്റെ ഭാഗമായി സർവകലാശാലയിലെ പ്രശസ്തമായ 'അഡ്വാൻസ്ഡ് മെറ്റീരിയൽസ് ആൻഡ് നാനോ റിസർച്ച് സെന്റർ' അദ്ദേഹം സന്ദർശിച്ചു. ആധുനിക ശാസ്ത്രീയ ഉപകരണങ്ങളും ഗവേഷകർക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും നേരിട്ട് വിലയിരുത്തിയ അദ്ദേഹം, സെന്റർ കൈവരിച്ച പേറ്റന്റുകളെയും ശാസ്ത്രീയ പഠനങ്ങളെയും അഭിനന്ദിച്ചു. തുടർന്ന് സർവകലാശാലയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. വിദ്യാർത്ഥികളുടെ പഠന സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞ കോൺസുൽ ജനറൽ, അവർക്ക് നൽകുന്ന മികച്ച പിന്തുണയ്ക്കും പ്രോത്സാഹനത്തിനും സർവകലാശാല അധികൃതർക്ക് നന്ദി അറിയിച്ചു. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ അന്തരീക്ഷമാണ് നജ്‌റാൻ സർവകലാശാല വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നജ്‌റാൻ സർവകലാശാല സന്ദർശച്ചതിന് ശേഷം ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി സംസാരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Consul General in Jeddah visits Najran University
Next Story