ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ വിവിധ ഇന്ത്യൻ വിമാനക്കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി
text_fieldsജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി വിവിധ ഇന്ത്യൻ വിമാനക്കമ്പനി പ്രതിനിധികളുമായി വെർച്വൽ യോഗം നടത്തുന്നു
ജിദ്ദ: ഗൾഫ് മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെത്തുടർന്ന് വിമാനയാത്ര തടസ്സപ്പെട്ട പശ്ചാതലത്തിൽ, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി വിവിധ ഇന്ത്യൻ വിമാനക്കമ്പനി പ്രതിനിധികളുമായി അടിയന്തര വെർച്വൽ യോഗം ചേർന്നു.
യാത്രാ തടസ്സം നേരിടുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും ഉറപ്പാക്കണമെന്ന് അദ്ദേഹം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. വിമാനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച വിവരങ്ങൾ യാത്രക്കാരെ കൃത്യസമയത്ത് അറിയിക്കുമെന്നും, റീഫണ്ട് നടപടികൾ വേഗത്തിലാക്കുമെന്നും, സംശയങ്ങൾ തീർക്കാൻ പ്രത്യേക ഹെൽപ്പ് ലൈനുകൾ സജ്ജമാക്കുമെന്നും എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ പ്രതിനിധികൾ യോഗത്തിൽ ഉറപ്പുനൽകി.
യാത്രക്കാർക്ക് കൂടുതൽ സഹായത്തിനായി വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലെ ലിങ്കുകൾ ഉപയോഗിക്കാമെന്നും ആവശ്യമുള്ള പക്ഷം കോൺസുലേറ്റിന്റെ സഹായം തേടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

