Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാലിന്യ സംഭരണിയിൽ വീണ് ഇന്ത്യക്കാരൻ മരിച്ചു
text_fieldsbookmark_border
റാം മിലൻ റോഷൻ ലാൽ
ജുബൈൽ: ഉത്തർ പ്രദേശ് സ്വദേശി ജുബൈലിൽ മാലിന്യ സംഭരണിയിൽ വീണ് മരിച്ചു. കൗശംബി സ്വദേശി റാം മിലൻ റോഷൻ ലാൽ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10ന് ജുബൈൽ മാളിന് പിന്നിലുള്ള മലിനജല പ്ലാന്റിലായിരുന്നു സംഭവം. അറ്റകുറ്റപ്പണിക്ക് മാൻ ഹോളിൽ ഇറങ്ങിയ റാം മിലൻ ഉള്ളിൽ വഴുതി വീഴുകയായിരുന്നു.
സഹപ്രവർത്തകർ അറിയിച്ചതനുസരിച്ച് പൊലീസും അഗ്നിരക്ഷ സേനയും കമ്പനി അധികൃതരും ചേർന്ന് വെള്ളം വറ്റിച്ച ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഏഴുവർഷമായി റാം മിലൻ നാട്ടിൽ പോയിട്ടില്ല. മൃതദേഹം ജുബൈൽ റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
Next Story

