ഇന്ത്യൻ അംബാസഡറും ഖസീം ഗവർണറും കൂടിക്കാഴ്ച നടത്തി
text_fieldsഖസീം ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സഊദ് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിനെ സ്വീകരിക്കുന്നു
ബുറൈദ: ഖസീം പ്രവിശ്യ ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സഊദും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദും കൂടിക്കാഴ്ച നടത്തി. ഖസീം ഗവർണറേറ്റ് ആസ്ഥാനത്തെത്തിയ അംബാസഡറെ ഗവർണർ വരവേറ്റു. തുടർന്ന് ഇരുവരും ചർച്ച നടത്തി. പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചാവിധേയമായി. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെ ശക്തിയും വിവിധ മേഖലകളിൽ നിലവിലുള്ള സഹകരണത്തിന്റെ വ്യാപ്തിയും ഗവർണർ ചൂണ്ടിക്കാട്ടി. ഊഷ്മളമായ സ്വീകരണത്തിന് ഇന്ത്യൻ അംബാസഡർ ഗവർണർക്ക് നന്ദി പറഞ്ഞു. ഖസീം പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലെ ജനോപകാരപ്രദമായ വികസനത്തെ അംബാസഡർ പ്രശംസിച്ചു.