Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാക്​സിനേഷനെടുത്ത...

വാക്​സിനേഷനെടുത്ത ഇന്ത്യൻ പ്രവാസികൾക്ക്​ ​യാത്രാവിലക്കിൽ​ ഇളവിന്​ അഭ്യർഥിച്ചു: ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
വാക്​സിനേഷനെടുത്ത ഇന്ത്യൻ പ്രവാസികൾക്ക്​ ​യാത്രാവിലക്കിൽ​ ഇളവിന്​ അഭ്യർഥിച്ചു: ഇന്ത്യൻ അംബാസഡർ
cancel
camera_alt

സൗദിയും ഇന്ത്യയും തമ്മിലുള്ള ടൂറിസം സഹകരണം എന്ന വിഷയത്തിൽ നടന്ന ​വെബിനാർ

ദമ്മാം: കോവിഡ്​ സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിക്കു​േമ്പാൾ വാക്​സി​േനഷൻ സ്വീകരിച്ചവർക്ക്​ തിരികെ സൗദിയിലേക്ക്​ വരുന്നതിനുള്ള നിബന്ധനകൾ ലഘൂകരിക്കാൻ സൗദി അധികൃതരോട് അഭ്യർഥിച്ചതായി​ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഇൗദ്​​ അറിയിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ച വിഷയത്തിൽ നടന്ന ​വെബ്ബിനാറിലാണ്​​ അംബാസഡർ യാത്രാവിലക്കിൽ ഇളവനുവദിക്കാൻ അഭ്യർഥിച്ചത്​.

റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യാ ഗവൺമെൻറ്​, ടൂറിസം മന്ത്രാലയം, സൗദി ടൂറിസം വകുപ്പ്​, ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ, സൗദി ഇന്ത്യ ബിസിനസ് നെറ്റ്‌വർക്ക് എന്നിവയുടെ പങ്കാളിത്തത്തിലാണ്​​ വെർച്വൽ യോഗം​ സംഘടിപ്പിച്ചത്​. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢവും ഊഷ്​മളവുമാണെന്ന്​ അംബാസഡർ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ വിനോദ സഞ്ചാര മേഖലയിൽ നിരവധി സാധ്യതകൾ നിലനിൽക്കുന്നതായി അദ്ദേഹം വിശദീകരിച്ചു.

സഹാസിക വിനോദം, സാംസ്​കാരിക വിനോദം, ​വൈദ്യ, ആത്​മീയ മേഖലയുമായി ബന്ധപ്പെട്ട വിനോദങ്ങൾ തുടങ്ങി നിരവധി സാധ്യതകളെ കുറിച്ച്​ ത​െൻറ മുഖ്യ ഭാഷണത്തിൽ അംബാസഡർ വ്യക്തമാക്കി. ഇന്ത്യയിൽ ആലോപ്പതി മേഖലയിൽ മികച്ച ചികിത്സകൾ ലഭ്യമാണ്​. അതോടൊപ്പം ആയൂർവേദ ചികിത്സയുടെ സാധ്യകതകളും ധാരാളം. ആരോഗ്യ ജീവിതത്തിന്​ ഇന്ത്യയുടെ സംഭാവനയായ 'യോഗ' രാജ്യാന്തര തലത്തിൽ നേടിയെടുത്ത പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ചും അംബാസഡർ സംസാരിച്ചു. യോഗ പ്രോത്സാഹിപ്പിക്കുന്നതിനും ആചരിക്കുന്നതിനും സൗദിയും ഇന്ത്യയും തമ്മിലുള്ള ധാരണാ പത്രത്തിൽ ഒപ്പിട്ടത്​ ആഴ്​ചകൾക്ക്​ മുമ്പാണ്​. ഇൗ രംഗത്ത്​ ഇരു രാജ്യങ്ങളും സഹകരണം കൂടുതൽ ബലവത്താക്കും.

കോവിഡ്​ പ്രതിസന്ധികൾക്കിടയിലും സൗദിയിൽ ടൂറിസം മേഖല കൈവരിച്ച ഉണർവിനെ ഇന്ത്യൻ അംബാസഡർ അഭിനന്ദിച്ചു. എണ്ണ ആശ്രിതത്വം കുറച്ച്​ സാമ്പത്തിക ശക്തിയായി മാറാനുള്ള സൗദിയുടെ ദേശീയ പദ്ധതിയായ 'വിഷൻ 2030' ​െൻറ ഭാഗമായി രാജ്യത്ത്​ രൂപം കൊള്ളുന്ന നിയോം, ഖിദ്ദിയ, അമാല പദ്ധതികൾ സൗദിയിൽ അനന്തമായ ടൂറിസം സാധ്യതകൾ തുറന്നിടുമെന്ന്​ ഇന്ത്യയിലെ സൗദി ടൂറിസം ഡയറക്​ടർ അഗസ്​റ്റസ്​ ശെസമൻ പറഞ്ഞു.

ഇന്ത്യാ ടൂറിസം ഡെവലപ്‌മെൻറ്​ കോർപറേഷൻ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ജി. കമലവർധന റാവു, ഇന്ത്യയിലെ വിനോദസഞ്ചാരത്തിനുള്ള വഴികളെക്കുറിച്ചും പാൻഡെമിക് ബിസിനസ് അവസരങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഖാലിദ് അൽ-ഒ​ൈത്വബി, അശോക് സേഥി, അബ്​ദുല്ല സഉൗദ് അൽ-തുവൈജിരി, രവി ഗോസൈൻ തുടങ്ങിയവർ വിനോദ സഞ്ചാര മേഖലയിലെ വിവിധ സാധ്യതകളെക്കുറിച്ച്​ സംസാരിച്ചു. ഇന്ത്യയി​ൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ, ഇരു രാജ്യങ്ങളിലേയും വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രതിനിധികൾ തുടങ്ങി നിരവധി പേർ വെബിനാറിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationIndian expatriatesIndian ambassadorSaudi Arabia
News Summary - Indian ambassador urges lift travel ban on vaccinated Indian expatriates
Next Story