പ്രവാസി സമൂഹവുമായി സംവദിച്ച് ഇന്ത്യൻ അംബാസഡർ; സഹായങ്ങൾ ഉറപ്പുനൽകി
text_fieldsറിയാദ്: സൗദി അറേബ്യയുടെ വിവിധ മേഖലകളിലെയും പ്രവിശ്യകളിലെയും ഇന്ത്യൻ സാമൂഹിക പ്രതിനിധികളുമായി ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ കഴിഞ്ഞ ദിവസം വെർച്വൽ സംവിധാനത്തിൽ ആശയവിനിമയം നടത്തി. ഡി.സി.എം അബു മാത്തൻ ജോർജ്, കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ. സാബിർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സഹായം ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ എംബസി സജ്ജമാണെന്ന് അംബാസഡർ പ്രവാസി സമൂഹത്തിന് ഉറപ്പുനൽകി. അടിയന്തര സഹായങ്ങൾക്കായി എംബസിയിൽ ആഴ്ചയിൽ മുഴുവൻ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സ്ഥാപിച്ചത് ഉൾപ്പെടെയുള്ള സമീപകാല പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. എംബസിയുടെ ക്രിയാത്മകമായ ഇടപെടലുകളിലും പ്രവാസികളുമായുള്ള നിരന്തര സമ്പർക്കത്തിലും സാമൂഹിക പ്രതിനിധികൾ അഭിനന്ദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

