Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ അംബാസഡറും ജുബൈൽ റോയൽ കമീഷൻ പ്രസിഡൻറും കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
നിക്ഷേപ സൗഹൃദ ചർച്ചയുമായി ഇന്ത്യയും സൗദിയും
ഇന്ത്യൻ അംബാസഡറും ജുബൈൽ റോയൽ കമീഷൻ പ്രസിഡൻറും കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും ജുബൈൽ ആൻഡ് യാംബു റോയൽ കമീഷൻ പ്രസിഡൻറ്​ എൻജി. ഖാലിദ് ബിൻ മുഹമ്മദ് അൽ സാലിമും ഞായറാഴ്ച റിയാദിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും ജുബൈൽ ആൻഡ് യാംബു റോയൽ കമീഷൻ പ്രസിഡൻറ്​ എൻജി. ഖാലിദ് ബിൻ മുഹമ്മദ് അൽ സാലിമും ഞായറാഴ്ച റിയാദിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക ബന്ധം മെച്ചപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ സാധ്യതകൾ ആരായുന്നതിനുമായിരുന്നു കൂടിക്കാഴ്ച.

റോയൽ കമീഷന് കീഴിലുള്ള നഗരങ്ങളിലെ വ്യവസായ സംരംഭങ്ങളുമായി സഹകരിക്കാനും നിക്ഷേപം നടത്താനുമുള്ള ഇന്ത്യൻ കമ്പനികളുടെ താൽപ്പര്യം ഡോ. സുഹേഹൈൽ അജാസ് ഖാൻ പ്രസിഡൻറിനെ അറിയിച്ചു. റോയൽ കമീഷൻ കൈവരിച്ച മികച്ച നേട്ടങ്ങളെയും ആധുനികമായ അടിസ്ഥാന സൗകര്യങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

ഇന്ത്യൻ നിക്ഷേപകരും റോയൽ കമീഷനും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കേണ്ടതി​െൻറ പ്രാധാന്യം എൻജി. ഖാലിദ് ബിൻ മുഹമ്മദ് അൽ സാലിം ചർച്ചയിൽ ഊന്നിപ്പറഞ്ഞു. സൗദിയിലെ പ്രമുഖ വ്യാവസായിക നഗരങ്ങളിൽ ഇന്ത്യൻ സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനെക്കുറിച്ചും ഇരു പ്രതിനിധികളും വിശദമായ ആശയവിനിമയം നടത്തി.

ജുബൈൽ, യാംബു എന്നീ നഗരങ്ങളിലെ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യക്കുള്ള താൽപ്പര്യം വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപങ്ങളിലേക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Ambassador and President of the Royal Commission for Jubail held a meeting
Next Story