ഇന്ത്യൻ അംബാസഡറും കോൺസുൽ ജനറലും അസീർ മേഖല ഗവർണറെ സന്ദർശിച്ചു
text_fieldsഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ, അസീർ മേഖല ഗവർണർ അമീർ തുർക്കി ബിൻ തലാലിനോടൊപ്പം.
അബഹ: സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ, ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി എന്നിവർ അസീർ മേഖല ഗവർണറും വികസന അതോറിറ്റി ചെയർമാനുമായ അമീർ തുർക്കി ബിൻ തലാലിനെ സന്ദർശിച്ചു.
'അദ്ദേഹത്തിന്റെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള കാര്യങ്ങളും ഇരുകൂട്ടരും ചർച്ച ചെയ്തു.
അസീർ മേഖല സന്ദർശിക്കാൻ കഴിഞ്ഞതിൽ റിയാദിൽ നിന്നെത്തിയ ഇന്ത്യൻ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു. അംബാസഡർക്കും കോൺസുൽ ജനറലിനുമൊപ്പം വിവിധ ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കാളികളായി. ഗവർണറുടെ ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞ ഇന്ത്യൻ സംഘം രാജ്യത്തിന് കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

