Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രതിരോധ സഹകരണത്തി​ൽ...

പ്രതിരോധ സഹകരണത്തി​ൽ പുതുചരിത്രം കുറിച്ച്​ ഇന്ത്യൻ വ്യോമ സൈനികർ​ സൗദിയിൽ

text_fields
bookmark_border
indian airforce
cancel
camera_alt

റിയാദിലിറങ്ങിയ ഇന്ത്യൻ വ്യോമ സൈനികർ

റിയാദ്​: പ്രതിരോധ സഹകരണത്തി​ൽ പുതിയ അധ്യായം രചിച്ച്​ ചരിത്രത്തിലാദ്യമായി ഇന്ത്യൻ വ്യോമ സേനയുടെ എട്ട്​ യുദ്ധ വിമാനങ്ങൾ സൗദി അറേബ്യയിൽ എത്തി. 145 വ്യോമ സൈനികരും അഞ്ച്​​ മിറാഷ് വിമാനങ്ങൾ​, രണ്ട്​ സി 17 വിമാനങ്ങൾ, ഒരു ഐ.എൽ 78 ടാങ്കർ എന്നിവയുമാണ്​ റോയൽ സൗദി എയർ ഫോഴ്​സ് ​റിയാദ്​ ബേസിൽ ഇറങ്ങി ഒരു ദിവസം ഇവിടെ തങ്ങിയത്​. സൈനിക വ്യൂഹത്തെ റോയൽ സൗദി എയർഫോഴ്​സിലെ ഉന്നത ഉദ്യോഗസ്​ഥരും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാനും ഡിഫൻസ്​ അറ്റാഷെ കേണൽ ജി.എസ്​. ഗ്രെവാളും മറ്റ്​ എംബസി ഉദ്യോഗസ്​ഥരും ചേർന്ന്​ സ്വീകരിച്ചു. ഒരു ദിനം പൂർണമായും സൗദിയിൽ ചെലവഴിച്ച ശേഷം പിറ്റേന്ന്​ സംഘം നടക്കാനിരിക്കുന്ന കോബ്ര വാരിയേഴ്​സ്​ 23 സൈനീകാഭ്യാസത്തിൽ പ​ങ്കെടുക്കുന്നതിനായി ബ്രിട്ടനിലേക്ക്​ പുറപ്പെട്ടു.

സ്വീകരണയോഗത്തിൽ വ്യോമ സൈനികരെ അഭിസംബോധന ചെയ്​ത അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വളർന്നുവരുന്ന ബന്ധത്തെ കുറിച്ച്​ എടുത്തു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റവും നല്ല നയതന്ത്രബന്ധമാണുള്ളതെന്നും സൈനിക നയതന്ത്ര രംഗത്തെ ഉറച്ച ബന്ധത്തിന് സൈനികർ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വ്യോമ സേന കമാൻഡറും റോയൽ സൗദി എയർ ഫോഴ്​സ്​ ബേസ്​ കമാൻഡറും അംബാസഡറും തമ്മിൽ ഔദ്യോഗിക ചർച്ച നടത്തുകയും ശേഷം ഇരുകൂട്ടരും ഫലകങ്ങൾ സമ്മാനിക്കുകയും ചെയ്​തു.

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ റോൽ സൗദി ഫോഴ്​സ്​ കമാൻഡർക്ക്​ ഫലകം സമ്മാനിക്കുന്നു

ഇന്ത്യൻ സൈന്യകർക്ക്​ നൽകിയ പിന്തുണക്ക് അംബാസഡർ ബേസ് കമാൻഡറോട് നന്ദി അറിയിച്ചു. കോബ്ര വാരിയർ 23 സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന എല്ലാ സൈനികർക്കും സൗദി ബേസ് കമാൻഡർ ആശംസ നേർന്നു. വൈകീട്ട്​ ഇന്ത്യ എംബസി ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ സൈനികരുമായി അംബാസഡർ അനൗപചാരിക ആശയവിനിമയവും നടത്തി. സംഘാംഗങ്ങൾ അവരുടെ പ്രവർത്തന അനുഭവങ്ങളും വരാനിരിക്കുന്ന സൈനീകാഭ്യാസത്തി​െൻറ ആസൂത്രണത്തെ കുറിച്ചുള്ള വിവരങ്ങളും അംബാസഡറോട്​ പങ്കുവെച്ചു. ഈ സൈനികരിലെ നിരവധി പേർ തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പ ദുരന്തത്തിൽ ഇന്ത്യ നടത്തിയ ‘ഓപറേഷൻ ദോസ്​ത്​’ രക്ഷാപ്രവർത്തനത്തിൽ പ​ങ്കെടുത്തിരുന്നു. ആ അനുഭവങ്ങളാണ്​ അവർ അംബാസ​ഡറോട്​ പങ്കുവെച്ചത്​.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ ബന്ധം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അടുത്തിടെ ബംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിൽ സൗദിയിൽ നിന്ന്​ ഒരു വലിയ പ്രതിനിധി സംഘം പങ്കെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian airforceSaudi Arabiadefense cooperation
News Summary - Indian airmen discuss new history in defense cooperation in Saudi Arabia
Next Story