Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവി’ന് വർണാഭമായ തുടക്കം

text_fields
bookmark_border
ഉദ്ഘാടനം നിർവഹിച്ച് ഇന്ത്യൻ അംബാസഡർ വിപുൽ
സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവി’ന് വർണാഭമായ തുടക്കം
cancel
camera_alt

സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവ്​’ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്​ഘാടനം ചെയ്യുന്നു

റിയാദ്: ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സമന്വയിപ്പിച്ച് സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവ്’ ആഘോഷങ്ങൾക്ക് തുടക്കമായി. സ്വാതന്ത്ര്യദിനാഘോഷ വേളയിൽ റിയാദ് മുറബ്ബ അവന്യൂ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉത്സവത്തി​െൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ലുലു സൗദി കൊമേഴ്സ്യൽ ഡയറക്ടർ നെമിൽ നസീർ, മാനേജ്‌മെൻറ്​ പ്രതിനിധികൾ, വിവിധ മേഖലകളിലെ വിശിഷ്​ടാതിഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നാട മുറിച്ചും ലോഗോ പ്രകാശനം ചെയ്തുമാണ് അംബാസഡർ ഉത്സവത്തിന് തുടക്കം കുറിച്ചത്.

പരമ്പരാഗത ഇന്ത്യൻ നൃത്തരൂപങ്ങളും ഡ്രം ബാൻഡി​െൻറ താളമേളങ്ങളും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി. രാജ്യത്തുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്ന ഇന്ത്യ ഉത്സവിൽ പതിനായിരത്തിലധികം ഇന്ത്യൻ ഉൽപ്പന്നങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഇന്ത്യയിൽനിന്ന് നേരിട്ടെത്തിച്ച പഴങ്ങളും പച്ചക്കറികളും ഉൾക്കൊള്ളുന്ന പ്രത്യേക പവലിയൻ, വിവിധ സംസ്ഥാനങ്ങളിലെ തനത് വസ്ത്രങ്ങളും കരകൗശല വസ്തുക്കളും അണിനിരത്തിയ ഫാഷൻ ഡിസ്‌പ്ലേ, ഇന്ത്യൻ നിർമിത ഹോം ഫർണിഷിങ്​ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം എന്നിവയും മേളയുടെ ആകർഷണങ്ങളാണ്.

കൂടാതെ, 24 മന്ത്ര, ആഹാ, ഫാനി, ഫെയർ, ലാസ്സ, മാമാഎർത്ത് തുടങ്ങി 30-ാളം പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളിൽനിന്നുള്ള നൂറിലധികം പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചും ഇതോടൊപ്പം നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ, പ്രാദേശിക പലഹാരങ്ങൾ, ഡയറി-ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വാണിജ്യബന്ധവും ജനങ്ങൾ തമ്മിലുള്ള സഹകരണവും നാൾക്കുനാൾ വർധിച്ചുവരികയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യൻ സമൂഹം ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്കാരവും ഭക്ഷണവും വഴി വ്യത്യസ്ത സമൂഹങ്ങളെ ഒന്നിപ്പിക്കാനും പുതിയ വ്യാപാര സാധ്യതകൾ തുറക്കാനും മുൻകൈയെടുക്കുന്ന ലുലു ഹൈപ്പർമാർക്കറ്റ് മാനേജ്‌മെൻറിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലും ആഗസ്​റ്റ്​ 18 വരെ ഇന്ത്യ ഉത്സവിലെ എക്സിബിഷനുകളും ഓഫറുകളും തുടരുമെന്ന് മാനേജ്‌മെൻറ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'India Utsav' gets off to a colorful start at Lulu Hypermarkets in Saudi Arabia
Next Story