Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽ ഖർജ് മിസൈൽ ആക്രമണം:...

അൽ ഖർജ് മിസൈൽ ആക്രമണം: മരിച്ചവർ ബംഗ്ലാദേശ് സ്വദേശികൾ; ഒരു ഇന്ത്യക്കാരന് പരിക്ക്

text_fields
bookmark_border
അൽ ഖർജ് മിസൈൽ ആക്രമണം: മരിച്ചവർ ബംഗ്ലാദേശ് സ്വദേശികൾ; ഒരു ഇന്ത്യക്കാരന് പരിക്ക്
cancel

റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജ് പ്രവിശ്യയിലുള്ള ജനവാസ മേഖലയിൽ സൈനിക മിസൈൽ പതിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം സൗദി അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം, അപകടത്തിൽ മരിച്ച രണ്ടുപേരും ബംഗ്ലാദേശ് പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു.

പരിക്കേറ്റ 12 പേരിൽ 11 പേരും ബംഗ്ലാദേശ് സ്വദേശികളാണ്. പരിക്കേറ്റ ഒരാൾ ഇന്ത്യൻ പൗരനാണെന്നും അധികൃതർ അറിയിച്ചു. സംഭവമറിഞ്ഞ ഉടൻ തന്നെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടുകയും സൗദി അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. പരിക്കേറ്റ ഇന്ത്യൻ പൗരനെ സന്ദർശിക്കാനായി കൗൺസിലർ വൈ. സാബിർ കഴിഞ്ഞ രാത്രി തന്നെ അൽ ഖർജിലെത്തി. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaUS Iran WarIsrael Iran WarUS Israel Iran War
News Summary - India Says No Indian Killed In Saudi Strike
Next Story