Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യ-സൗദി...

ഇന്ത്യ-സൗദി പാർട്ണർഷിപ് കൗൺസിൽ യോഗം ചേർന്നു

text_fields
bookmark_border
ഇന്ത്യ-സൗദി പാർട്ണർഷിപ് കൗൺസിൽ യോഗം ചേർന്നു
cancel
camera_alt

റി​യാ​ദി​ൽ ന​ട​ന്ന ഇ​ന്ത്യ-​സൗ​ദി പാ​ർ​ട്ണ​ർ​ഷി​പ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന്റെ മി​നി​റ്റ്സ് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൈ​മാ​റു​ന്നു

ജി​ദ്ദ: സൗ​ദി-​ഇ​ന്ത്യ​ൻ സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്ണ​ർ​ഷി​പ് കൗ​ൺ​സി​ലി​നു​ കീ​ഴി​ലെ 'രാ​ഷ്ട്രീ​യ, സു​ര​ക്ഷ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക കാ​ര്യ​ങ്ങ​ൾ' സം​ബ​ന്ധി​ച്ച സ​മി​തി​യു​ടെ മ​ന്ത്രി​ത​ല യോ​ഗം റി​യാ​ദി​ൽ ന​ട​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ, ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​സു​ബ്ര​ഹ്മ​ണ്യം ജ​യ്ശ​ങ്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യോ​ഗ​ത്തി​ൽ മ​ന്ത്രി​ത​ല സ​മി​തി​യി​ൽ​നി​ന്ന് വ​രു​ന്ന ഉ​പ​സ​മി​തി​ക​ളു​ടെ യോ​ഗ​ഫ​ല​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു.

രാ​ഷ്ട്രീ​യം, സു​ര​ക്ഷ, സാം​സ്കാ​രി​കം, സാ​മൂ​ഹി​കം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും 'വി​ഷ​ൻ 2030'ന്റെ ​വെ​ളി​ച്ച​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത​ത്തി​ന്റെ ഏ​കീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും അ​ന്ത​ർ നി​ക്ഷേ​പ​ത്തി​​ന്റെ വ​ർ​ധ​ന​യെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ന്നു. യോ​ഗ മി​നി​റ്റ്സ് റി​പ്പോ​ർ​ട്ടി​ൽ ഇ​രു മ​ന്ത്രി​മാ​രും ഒ​പ്പു​വെ​ച്ചു. സൗ​ദി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ രാ​ഷ്​​ട്രീ​യ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി അം​ബാ​സ​ഡ​ർ ഡോ. ​സ​ഊ​ദ് അ​ൽ-​സാ​തി, ഇ​ന്ത്യ​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ സാ​ലി​ഹ് അ​ൽ​ഹു​സൈ​നി എ​ന്നി​വ​രും ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കോ​ൺ​സു​ല​ർ, പ്ര​വാ​സി​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഔ​സാ​ഫ് സ​ഈ​ദ്, ഗ​ൾ​ഫ്​ കാ​ര്യ​ങ്ങ​ളു​ടെ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഷെ​റി വി​പ്പി​ൾ എ​ന്നി​വ​രും പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-Saudi Partnership
News Summary - India-Saudi Partnership Council meeting was held
Next Story