Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യ-സൗദി ദേശീയ...

ഇന്ത്യ-സൗദി ദേശീയ സുരക്ഷ ഉപദേഷ്​ടാക്കൾ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഇന്ത്യ-സൗദി ദേശീയ സുരക്ഷ ഉപദേഷ്​ടാക്കൾ കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്​ടാവ് അജിത് ഡോവൽ, സൗദി ദേശീയ സുരക്ഷ ഉപദേഷ്​ടാവും കാബിനറ്റ് അംഗവുമായ ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനും കൂടിക്കാഴ്​ച നടത്തിയപ്പോൾ

Listen to this Article

റിയാദ്​: ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്​ടാവ് അജിത് ഡോവൽ, സൗദി അറേബ്യൻ സഹമന്ത്രിയും കാബിനറ്റ് അംഗവും ദേശീയ സുരക്ഷ ഉപദേഷ്​ടാവുമായ ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതി​ന്റെ ഭാഗമായാണ് ഈ നിർണായക കൂടിക്കാഴ്ച നടന്നത്.

സൗഹൃദപരമായ അന്തരീക്ഷത്തിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് പുറമെ, പ്രാദേശികമായ സുരക്ഷ വിഷയങ്ങളും മറ്റ് പൊതുതാൽപര്യമുള്ള കാര്യങ്ങളും വിശദമായി ചർച്ച ചെയ്യപ്പെട്ടു. മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യമിട്ടുള്ള ക്രിയാത്മകമായ ചർച്ചകളാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അജിത് ഡോവലിനെ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ സ്വീകരിക്കുന്നു

ചൊവ്വാഴ്​ച റിയാദിലെത്തിയ അജിത് ഡോവലിന്​ വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്​ട്രീയകാര്യ വിഭാഗം ഡെപ്യൂട്ടി മിനിസ്​റ്റർ ഡോ. സഊദ് അൽ സാതി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-saudiAmbassador Dr. Suhail Ajaz KhanIndian National Security Adviser
News Summary - India-Saudi National Security Advisers meet
Next Story