Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഊർജ മേഖലയില്‍...

ഊർജ മേഖലയില്‍ ഇന്ത്യ-സൗദി സഹകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം

text_fields
bookmark_border
ഊർജ മേഖലയില്‍ ഇന്ത്യ-സൗദി സഹകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം
cancel
camera_alt????? ???????????????????? ???????????? ???????????????? ???????????? ???? ???????? ??????????? ???????????????????

റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ഊർജ മേഖലയിലെ സഹകരണം ശക്തമാക്കാനുള്ള തീരുമാനത്തിന് സൽമാൻ രാജാവി​​െ ൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി എനര്‍ജി സ​െൻററും ഇന്ത്യയിലെ നാഷനല്‍ കൗണ്‍സില്‍ ഓഫ് പ്രെ ാഡക്ടിവിറ്റിയും തമ്മിലാണ് സഹകരണ കരാര്‍ ഒപ്പുവെക്കുക. ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്താനും കരാറി​​െൻറ രൂപരേഖ തയാറാക്കാനും പ്രാഥമിക ധാരണ ഒപ്പുവെക്കാനും സൗദി ഊർജ, വ്യവസായ മന്ത്രി എൻജി. ഖാലിദ് അല്‍ഫാലിഹിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കരാറി​​െൻറ അന്തിമ അംഗീകാരത്തിനായി സൗദി ഉന്നതസഭക്ക് സമര്‍പ്പിക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.

കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാ​​െൻറ ഇന്ത്യ, പാകിസ്​താന്‍, ചൈന എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് മന്ത്രിസഭ വിലയിരുത്തി. ഈ രാജ്യങ്ങളുമായുള്ള വിവിധ മേഖലയിലെ സഹകരണവും വാണിജ്യ, നിക്ഷേപ മേഖലയിലെ ശക്​തമായ കൂട്ടായ്​മയും സന്ദര്‍ശനത്തി​​െൻറ ഫലമായിരിക്കുമെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. റിയാദ് പ്രവിശ്യയില്‍ സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ച് 1281 പദ്ധതികളുടെ ഭാവി മന്ത്രിസഭ വിലയിരുത്തി. തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാന്‍ പദ്ധതികള്‍ കാരണമാവുമെന്നും 82 ബില്യന്‍ റിയാലി​​െൻറ പദ്ധതി റിയാദി​​െൻറ മുഖം മാറ്റുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - india-saudi-meet-saudi-saudi news-gulf news
Next Story