Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൈ​ദ്യു​തി, ഹ​രി​ത...

വൈ​ദ്യു​തി, ഹ​രി​ത ​ഹൈ​ഡ്ര​ജ​ൻ രം​ഗ​ത്ത്​ ഇ​ന്ത്യ-​സൗ​ദി സ​ഹ​ക​ര​ണ​ത്തി​ന്​ ധാ​ര​ണ

text_fields
bookmark_border
india-saudi-cooperation
cancel
camera_alt

വൈ​ദ്യു​തി, ഹ​രി​ത ​ഹൈ​ഡ്ര​ജ​ൻ രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​പ​ത്രം സൗ​ദി ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​നും ഇ​ന്ത്യ​ൻ ഊ​ർ​ജ​മ​ന്ത്രി രാ​ജ് കു​മാ​ർ സി​ങ്ങും​ കൈ​മാ​റു​ന്നു

റി​യാ​ദ്​: വൈ​ദ്യു​തി, ഹ​രി​ത ഹൈ​ഡ്ര​ജ​ൻ ഉ​ൽ​പാ​ദ​ന​ത്തി​ലും വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ക്ക​ലി​ലും പ​ര​സ്​​പ​ര പ​ങ്കാ​ളി​ത്ത​ത്തി​ന്​​​​ ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ൽ ധാ​ര​ണ. യു.​എ​ൻ കാ​ലാ​വ​സ്ഥ സെ​ക്ര​​േ​ട്ട​റി​യ​റ്റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ റി​യാ​ദി​ൽ ന​ട​ക്കു​ന്ന പ​ശ്ചി​മേ​ഷ്യ​-​ഉ​ത്ത​രാ​ഫ്രി​ക്ക കാ​ലാ​വ​സ്ഥ വാ​രം പ​രി​പാ​ടി​യി​ലാ​ണ്​ സൗ​ദി ഊ​ർ​ജ​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​നും ഇ​ന്ത്യ​ൻ ഊ​ർ​ജ​മ​ന്ത്രി രാ​ജ്കു​മാ​ർ സി​ങ്ങും​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും അ​നു​സ​രി​ച്ച്​ പ​ര​സ്​​പ​രം വൈ​ദ്യു​തി കൈ​മാ​റു​ന്ന​തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം, തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും വൈ​ദ്യു​തി കൈ​മാ​റ്റം, ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ശു​ദ്ധ​മാ​യ ഹ​രി​ത ഹൈ​ഡ്ര​ജ​െൻറ​യും പു​ന​രു​പ​യോ​ഗ ഊ​ർ​ജ പ​ദ്ധ​തി​ക​ളു​ടെ​യും വി​ക​സ​ന​വും സം​യു​ക്ത ഉ​ൽ​പാ​ദ​ന​വും ശു​ദ്ധ​മാ​യ ഹ​രി​ത ഹൈ​ഡ്ര​ജ​നി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ​ക്കാ​യി സു​ര​ക്ഷി​ത​വും വി​ശ്വ​സ​നീ​യ​വും പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​തു​മാ​യ വി​ത​ര​ണ ശൃം​ഖ​ല സൃ​ഷ്​​ടി​ക്ക​ൽ, പു​ന​രു​പ​യോ​ഗ ഊ​ർ​ജ​മേ​ഖ​ല എ​ന്നി​വ സ്ഥാ​പി​ക്കു​ക​യാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വൈ​ദ്യു​തി ബ​ന്ധം, പ​ദ്ധ​തി​ക​ളു​ടെ സം​യു​ക്ത വി​ക​സ​നം, ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും ശു​ദ്ധ​മാ​യ ഹ​രി​ത ഹൈ​ഡ്ര​ജ​െൻറ​യും പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​െൻറ​യും സം​യു​ക്ത ഉ​ൽ​പാ​ദ​നം എ​ന്നി​വ​ക്കാ​വ​ശ്യ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണം എ​ന്നി​വ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ വൈ​ദ്യു​തി പ​ര​സ്​​പ​രാ​ശ്ര​യ​ത്വം, ഹ​രി​ത ഹൈ​ഡ്ര​ജ​ൻ ഉ​ൽ​പാ​ദ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ യോ​ഗ്യ​രാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും അ​തോ​റി​റ്റി​ക​ളു​മാ​യും സ​ഹ​ക​ര​ണം, വൈ​ദ്യു​തി പ​ര​സ്പ​ര​ബ​ന്ധി​ത ലൈ​നു​ക​ൾ സ്ഥാ​പി​ക്ക​ൽ, പ​ദ്ധ​തി​ക​ളു​ടെ സം​യു​ക്ത വി​ക​സ​ന​ത്തി​നും ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ശു​ദ്ധ​മാ​യ ഹ​രി​ത ഹൈ​ഡ്ര​ജ​െൻറ​യും പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​െൻറ​യും സം​യു​ക്ത ഉ​ൽ​പാ​ദ​ന​ത്തി​നും സം​യു​ക്ത സം​വി​ധാ​നം സ്ഥാ​പി​ക്ക​ൽ.

ശു​ദ്ധ​മാ​യ ഹ​രി​ത ഹൈ​ഡ്ര​ജ​നി​ലും പു​ന​രു​പ​യോ​ഗ ഊ​ർ​ജ മേ​ഖ​ല​യി​ലും ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ​ക്കാ​യി സു​ര​ക്ഷി​ത​വും വി​ശ്വ​സ​നീ​യ​വും പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​തു​മാ​യ വി​ത​ര​ണ ശൃം​ഖ​ല​ക​ൾ സൃ​ഷ്​​ടി​ക്ക​ൽ എ​ന്നി​വ​യി​ലെ സ​ഹ​ക​ര​ണ​വും ക​രാ​റി​ലു​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CooperationIndia-SaudiSaudi Arabia
News Summary - India-Saudi-cooperation in power-green hydrogen sector
Next Story