ഫിബ ഏഷ്യാ കപ്പ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്ത്
text_fieldsജിദ്ദ: ഫിബ ഏഷ്യാ കപ്പ് പുരുഷ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായി. ജിദ്ദയിൽ നടന്നുവരുന്ന ടൂർണമെന്റിൽ ശനിയാഴ്ച്ച കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റിയിൽ നടന്ന ഗ്രൂപ്പ്-സി മത്സരത്തിൽ 59-84 എന്ന സ്കോറിന് ആതിഥേയരായ സൗദി അറേബ്യയോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായത്.
നേരത്തെ ചൈന, ജോർദാൻ ടീമുകളോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ ഗ്രൂപ്പിൽ ഒന്നാമതെത്തിയ ചൈന നേരിട്ട് നോക്കൗട്ടിൽ (ക്വാർട്ടർ ഫൈനൽ) പ്രവേശിച്ചപ്പോൾ സൗദി അറേബ്യ രണ്ടാം സ്ഥാനത്തും ജോർദാൻ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഇന്ത്യ-സൗദി മത്സരത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യ 24-25 എന്ന സ്കോറിൽ മികച്ച പോരാട്ടം കാഴ്ചവച്ചു. പൽപ്രീത് സിംഗ് ബ്രാർ പ്രതിരോധത്തിൽ പ്രധാന പങ്കുവഹിക്കുകയും കൃത്യമായ ഇടവേളകളിൽ രണ്ട് പോയിന്റുകൾ നേടുകയും ചെയ്തു. രണ്ടാം പാദത്തിൽ ആതിഥേയരായ സൗദി ടീം മികച്ച പ്രകടനം കാഴ്ചവച്ചു. അവർ 14 പോയിന്റ് ലീഡ് നേടി (41-35). പിന്നീട് സൗദി ടീം സ്ഥിരമായി സ്കോർ ചെയ്തുകൊണ്ട് സമ്മർദ്ദം ചെലുത്തുന്നത് തുടർന്നതിനാൽ മോശം ടേൺഓവറുകൾ ഇന്ത്യയുടെ ലക്ഷ്യത്തെ സഹായിച്ചില്ല. ഇന്ത്യൻ ടീമിനായി പൽപ്രീത് സിംഗ് ബ്രാർ 20 പോയിന്റുകൾ നേടി. സൗദി അറേബ്യയ്‌ക്കുവേണ്ടി മുഹമ്മദ് അൽസുവൈലേം 15 പോയിന്റുമായി ടോപ് സ്‌കോറർ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

