Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ-​ജി​സി​സി...

ഇ​ന്ത്യ-​ജി​സി​സി സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ

text_fields
bookmark_border
ഇ​ന്ത്യ-​ജി​സി​സി സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ
cancel

റി​യാ​ദ്: ഇ​ന്ത്യ​യു​മാ​യി ഒ​പ്പി​ടാ​ൻ പോ​കു​ന്ന സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​നെ (എ​ഫ്.​ടി.​എ) വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ൾ നോ​ക്കി​ക്കാ​ണു​ന്ന​ത്. കേ​വ​ലം ഒ​രു വ്യാ​പാ​ര ക​രാ​ർ എ​ന്ന​തി​ലു​പ​രി, എ​ണ്ണ​യി​ത​ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ഗ​ൾ​ഫ് രാ​ഷ്​​ട്ര​ങ്ങ​ളു​ടെ ‘വി​ഷ​ൻ 2030’ പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഈ ​നീ​ക്കം വ​ലി​യ ഊ​ർ​ജ്ജം ന​ൽ​കും.

ഇ​ന്ത്യ​യും ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലും (ജി.​സി.​സി) ത​മ്മി​ലു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ളി​ൽ ഇ​രു​പ​ക്ഷ​വും ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ഈ ​വി​ല​യി​രു​ത്ത​ൽ. ഈ ​ക​രാ​ർ ന​ട​പ്പാ​കു​ന്ന​തോ​ടെ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന പ്ര​ധാ​ന നേ​ട്ട​ങ്ങ​ൾ പ​ല​താ​ണ്. എ​ണ്ണ​യി​ത​ര ക​യ​റ്റു​മ​തി​യി​ലു​ണ്ടാ​വു​ന്ന വ​ൻ വ​ർ​ദ്ധ​ന​വാ​ണ്​ ഒ​ന്ന്. ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ളു​പ്പ​മാ​കു​ന്ന​തോ​ടെ പെ​ട്രോ​കെ​മി​ക്ക​ൽ​സ്, കെ​മി​ക്ക​ൽ​സ്, വ​ളം, പ്ലാ​സ്​​റ്റി​ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി​യി​ൽ വ​ലി​യ വ​ർ​ദ്ധ​ന​വ് ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. നി​ല​വി​ൽ ഇ​ന്ത്യ ഈ ​ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കാ​യി വ​ലി​യ തോ​തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ജി.​സി.​സി രാ​ജ്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ കു​റ​ഞ്ഞ നി​ര​ക്കി​ലും ത​ട​സ്സ​മി​ല്ലാ​തെ​യും ഗ​ൾ​ഫ് വി​പ​ണി​യി​ൽ എ​ത്തു​ന്ന​തി​ലൂ​ടെ മേ​ഖ​ല​യി​ലെ ഭ​ക്ഷ്യ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കും. ഇ​ന്ത്യ​യി​ലെ സ്​​റ്റാ​ർ​ട്ട​പ്പു​ക​ളി​ലും ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മേ​ഖ​ല​യി​ലും വ​ലി​യ തോ​തി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ സൗ​ദി അ​റേ​ബ്യ​യും യു.​എ.​ഇ​യും താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്ക് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ യൂ​നി​റ്റു​ക​ൾ തു​ട​ങ്ങു​ന്ന​തി​നും തി​രി​ച്ചും കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ല​ഭി​ക്കും. ഐ.​ടി, ആ​രോ​ഗ്യ പ​രി​ര​ക്ഷ, സാ​ങ്കേ​തി​ക വി​ദ്യ എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യു​ടെ ക​രു​ത്ത് ജി.​സി.​സി​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൗ​ദി, ഖ​ത്ത​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ സേ​വ​നം കൂ​ടു​ത​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ ല​ഭ്യ​മാ​കാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

ഇ​ന്ത്യ​യെ​യും യൂ​റോ​പ്പി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി​യാ​യി മാ​റാ​ൻ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ട്. ഈ ​ക​രാ​ർ വ​ഴി ച​ര​ക്ക് നീ​ക്കം വ​ർ​ധി​ക്കു​ന്ന​ത് സൗ​ദി​യി​ലെ ദ​മ്മാം, ദു​ബൈ, ഒ​മാ​നി​ലെ സ​ലാ​ല തു​ട​ങ്ങി​യ തു​റ​മു​ഖ​ങ്ങ​ളെ​യും ലോ​ജി​സ്​​റ്റി​ക്സ് മേ​ഖ​ല​യെ​യും ആ​ഗോ​ള കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റും.

ചു​രു​ക്ക​ത്തി​ൽ ഇ​ന്ത്യ​യു​ടെ വി​ശാ​ല​മാ​യ വി​പ​ണി​യും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ മൂ​ല​ധ​ന​വും ഊ​ർ​ജ​സ്രോ​ത​സ്സു​ക​ളും ഒ​ത്തു​ചേ​രു​ന്ന​ത് ഇ​രു​പ​ക്ഷ​ത്തി​നും ഒ​രു​പോ​ലെ ലാ​ഭ​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCTrade agreementgulfnewsIndiaSaudi Arabia
News Summary - India-GCC Free Trade Agreement
Next Story