ഫസലുൽ ആബിദ് മാട്ടായിക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഫസലുൽ ആബിദ് മാട്ടായിക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ശറഫിയ്യ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഫസലുൽ ആബിദ് മാട്ടായിക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ശറഫിയ്യ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി.
10 വർഷത്തിലധികമായി ശറഫിയ്യയിൽ റെഡ് മോണ്ട്സ് ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്ന ഇദ്ദേഹം പ്രവാസി വിഷയങ്ങളിലും കലാ കായിക രംഗങ്ങളിലും നിറസ്സാന്നിധ്യമായിരുന്നു. കോവിഡ് മഹാമാരി വ്യാപനത്തിനു മുമ്പുവരെ സജീവമായിരുന്ന ജിദ്ദയിലെ കലാസാംസാകാരിക പരിപാടികളിൽ യുനൈറ്റഡ് കലാസമിതിയുടെ 12ഓളം നാടകങ്ങളിൽ വേഷമണിഞ്ഞിട്ടുണ്ട്.
ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളൻറിയർ സേവനരംഗത്തും ഫുട്ബാൾ ഫ്രണ്ട്സ് ഖാലിദ് ബിൻ വലീദ് ക്ലബ് സംഘാടകനായും പ്രവർത്തിച്ചിട്ടുണ്ട്. ശറഫിയ്യയിൽ നടന്ന ലളിതമായ യാത്രയയപ്പു ചടങ്ങിൽ ഷാഹുൽ തൊഴൂപ്പാടം ഫസലുൽ ആബിദിന് സ്നേഹോപഹാരം കൈമാറി. സജീർ ചുങ്കത്തറ, റഷീദ് ഷൊർണൂർ, മുജീബ് കുണ്ടൂർ, ജംഷീദ് ചുങ്കത്തറ, നാസർ കരുളായി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

