ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രണ്ടാംഘട്ട മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജോസ് പീറ്റർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിെൻറ രണ്ടാംഘട്ട പരിശോധന അൽഅബീർ ഗ്രൂപ് അൽഹയാത് ആശുപത്രിയിൽ നടന്നു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്ററിന് കീഴിലുള്ള മക്ക റോഡ്, ബലദ് ഏരിയ സമിതികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തവർക്കാണ് രണ്ടാംഘട്ട ക്യാമ്പ് സംഘടിപ്പിച്ചത്. മഹ്ജർ അൽഹയാത്ത് ആശുപത്രി ഓഡിറ്റോറിയത്തിൽ ഓപറേഷൻസ് സൂപ്പർവൈസർ ജോസ് പീറ്റർ ഉദ്ഘാടനം ചെയ്തു.
സി.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. മുഹമ്മദലി വെങ്ങാട്, എം. ആഷിഖ്, റാഫി ചേളാരി എന്നിവർ സംസാരിച്ചു.മുജീബ് കുണ്ടൂർ സ്വാഗതവും ഇസ്മാഇൗൽ സനാഇയ്യ നന്ദിയും പറഞ്ഞു. നിഷാദ് നിലമ്പൂർ, മുഹമ്മദലി പട്ടാമ്പി, പി.ടി.എസ്. പള്ളിക്കൽ, അബ്ദുൽ കബീർ വണ്ടൂർ എന്നിവർ നേതൃത്വം നൽകി. ഷറഫിയ്യ ഏരിയക്ക് കീഴിൽ രജിസ്റ്റർ ചെയ്തവർക്കുള്ള പരിശോധനയും ക്യാമ്പിെൻറ സമാപനവും ഡിസംബർ നാലിന് രാവിലെ ഒമ്പതിന് ഷറഫിയ്യ അൽഅബീറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

