ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കുടുംബസംഗമം
text_fieldsഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കുടുംബസംഗമവും ഈദാഘോഷവും സമ്മാന വിതരണം ചടങ്ങ്
സകാക്ക: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അൽജൗഫ് ഫർഹത്തുൽ ഈദാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ബലിപെരുന്നാൾ ദിനത്തിൽ നടത്തിയ പരിപാടിയിൽ നിരവധി പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഹനീഫ് തൊഴുപ്പാടം അധ്യക്ഷത വഹിച്ചു.
ഫോറം ഹാഇൽ ഘടകം പ്രസിഡന്റ് നിഹാസ് കല്ലമ്പലം ഉദ്ഘാടനം ചെയ്തു. നജീബ് വള്ളക്കടവ് സ്വാഗതം പറഞ്ഞു. ഹസൻ തലശ്ശേരി, അൻസിൽ മൗലവി എന്നിവർ സംസാരിച്ചു. വിമൻസ് ഫ്രറ്റേണിറ്റിഫോറം പ്രവർത്തകരായ ഫസീല നജീബ്, ഹസീന ഷൗക്കത്ത്, മുഹ്സിന മനാഫ്, റംസീന നിഷാദ് എന്നിവർ കുട്ടികളുടെ പരിപാടികൾക്ക് നേതൃത്വം നൽകി.

