Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ...

ഇ​ന്ത്യ ഫ്ര​റ്റേ​നി​റ്റി ഫോ​റം സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ ഫ്ര​റ്റേ​നി​റ്റി ഫോ​റം സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പി​ച്ചു
cancel
camera_alt

ഇ​ന്ത്യ ഫ്ര​റ്റേ​നി​റ്റി ഫോ​റം ജി​ദ്ദ കേ​ര​ള ചാ​പ്റ്റ​ർ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പ​ന പ​രി​പാ​ടി ഡോ. ​വി.​പി. ജം​ഷീ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഇ​ന്ത്യ ഫ്ര​റ്റേ​നി​റ്റി ഫോ​റം ജി​ദ്ദ കേ​ര​ള ചാ​പ്റ്റ​ർ ന​ട​ത്തി​വ​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് സ​മാ​പ​ന​മാ​യി. മൂ​ന്നാ​ഴ്ച​ക​ളി​ലാ​യി ശ​റ​ഫി​യ്യ അ​ൽ​അ​ബീ​ർ മെ​ഡി​ക്ക​ൽ സെൻറ​റി​ലും അ​ൽ​ഹ​യാ​ത് ആ​ശു​പ​ത്രി​യി​ലു​മാ​യാ​ണ് ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. സം​ഘ​ട​ന​യു​ടെ ശ​റ​ഫി​യ്യ, ബ​ല​ദ്, മ​ക്കാ റോ​ഡ് എ​ന്നീ ഏ​രി​യ സ​മി​തി​ക​ൾ മു​ഖേ​ന ര​ജി​സ്​​റ്റ​ർ ചെ​യ്‌​ത​വ​ർ​ക്കും കോ​വി​ഡ് മ​ഹാ​മാ​രി ഭീ​തി​വി​ത​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹി​ക ന​ന്മ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും വേ​ണ്ടി​യാ​ണ് പ്ര​ധാ​ന​മാ​യും ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ര​ക്ത​ത്തി​ൽ കൊ​ള​സ്‌​ട്രോ​ളി​െൻറ അ​ള​വ്, പ​ഞ്ച​സാ​ര​യു​ടെ അ​ള​വ്, ര​ക്ത​സ​മ്മ​ർ​ദം എ​ന്നീ പ​രി​ശോ​ധ​ന​ക​ളും കൂ​ടാ​തെ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള കു​ത്തി​വെ​പ്പും ക്യാ​മ്പി​ൽ ന​ട​ത്തി. ക്യാ​മ്പി​ൽ ഇ​രു​നൂ​റോ​ളം പേ​ർ പ​രി​ശോ​ധ​ന​ക്കെ​ത്തി. അ​ൽ​അ​ബീ​ർ ഗ്രൂ​പ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​വി.​പി. ജം​ഷീ​ർ സ​മാ​പ​ന പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഫ്ര​റ്റേ​നി​റ്റി ഫോ​റം ജി​ദ്ദ കേ​ര​ള ചാ​പ്റ്റ​ർ കൗ​ൺ​സി​ൽ അം​ഗം റ​ഊ​ഫ് ചേ​റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​സു​ദ്ദീ​ൻ മ​ല​പ്പു​റം, അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഇ.​എം. അ​ബ്​​ദു​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ജീ​ബ് അ​ഞ്ച​ച്ച​വി​ടി, സി.​കെ. മു​സ്ത​ഫ, സ​ജീ​ർ ചു​ങ്ക​ത്ത​റ, ക​ബീ​ർ വ​യ​നാ​ട്, സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. മു​ജീ​ബ് കു​ണ്ടൂ​ർ സ്വാ​ഗ​ത​വും മു​ജീ​ബ് അ​ഞ്ച​ച്ച​വി​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campindia fraternity forum
Next Story