Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാം​സ്​​കാ​രി​ക...

സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​ര​ണ സാ​ധ്യ​ത ച​ർ​ച്ച​ചെ​യ്​​തു

text_fields
bookmark_border
സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​ര​ണ സാ​ധ്യ​ത ച​ർ​ച്ച​ചെ​യ്​​തു
cancel
camera_alt

ബ​ഹ്​​റൈ​ൻ പാ​ര​മ്പ​ര്യ, സാം​സ്​​കാ​രി​ക അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൻ ശൈ​ഖ മ​യ്​ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ​യുമായി കൂടികാഴ്ച നടത്തുന്നു 

മ​നാ​മ: സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ബ​ഹ്​​റൈ​ൻ പാ​ര​മ്പ​ര്യ, സാം​സ്​​കാ​രി​ക അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൻ ശൈ​ഖ മ​യ്​ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ ആ​രാ​ഞ്ഞു.

ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ​യെ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സാം​സ്​​കാ​രി​ക രം​ഗ​ത്ത്​ ഇ​ന്ത്യ​യു​ടെ സം​ഭാ​വ​ന​ക​ൾ വ​ള​രെ വ​ലു​താ​ണെ​ന്നും അ​വ ത​മ്മി​ലു​ള്ള പാ​ര​സ്​​പ​ര്യം കാ​ല​ങ്ങ​ളാ​യി സൂ​ക്ഷി​ച്ചു​വ​രു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​യ വേ​ള​യും അ​വ​ർ അ​നു​സ്​​മ​രി​ച്ചു. ബ​ഹ്​​റൈ​നി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണം അം​ബാ​സ​ഡ​ർ വാ​ഗ്​​ദാ​നം ചെ​യ്​​തു.

ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള ക​ലാ​കാ​ര​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ​രി​പാ​ടി​ക​ൾ ആ​വി​ഷ്​​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian ambassador
News Summary - India discusses the possibility of cooperation with the United States in the field of culture
Next Story