Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാന്‍റെ ആക്രമണങ്ങളെ അപലപിച്ച് ഇന്ത‍്യ; നരേന്ദ്ര മോദി അമീർ മുഹമ്മദ്​ ബിൻ സൽമാനെ വിളിച്ചു

text_fields
bookmark_border
മേഖലയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു
ഇറാന്‍റെ  ആക്രമണങ്ങളെ അപലപിച്ച് ഇന്ത‍്യ; നരേന്ദ്ര മോദി അമീർ മുഹമ്മദ്​ ബിൻ സൽമാനെ വിളിച്ചു
cancel

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണിലൂടെ ചർച്ച നടത്തി. തിങ്കളാഴ്ചയായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം നടന്നത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും, സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയിൽ വർദ്ധിച്ചുവരുന്ന സൈനിക നീക്കങ്ങളും ചർച്ചയിൽ പ്രധാന വിഷയമായി.

പശ്ചിമേഷ്യയിലെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന അപകടകരമായ സൈനിക നീക്കങ്ങളിൽ ഇരുനേതാക്കളും ആശങ്ക രേഖപ്പെടുത്തി. സൗദി അറേബ്യക്ക് നേരെ ഇറാൻ നടത്തുന്ന നഗ്നമായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തെയും പൗരന്മാരുടെ സുരക്ഷയെയും ബാധിക്കുന്ന ഏതൊരു നീക്കത്തെയും അപലപിക്കുന്നതായും, ഈ വിഷയത്തിൽ ഇന്ത്യ സൗദിക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതി​െൻറ ഭാഗമായാണ് ഈ ചർച്ചയെ വിലയിരുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India condemns Iran's attacks; Narendra Modi calls Emir Mohammed bin Salman
Next Story