Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി
cancel
camera_alt

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും കൂടിക്കാഴ്ച നടത്തിയപ്പോൾ

ന്യൂഡൽഹി: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടക്കുന്ന 2026-ലെ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തി​െൻറ വളർച്ചയും വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. പൊതുതാൽപ്പര്യങ്ങൾ മുൻനിർത്തി ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരങ്ങളും ചർച്ചയായി.

പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തി. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും, നിലവിലെ പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും രാഷ്​ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്തുന്നതിനുമായി കൂടിയാലോചനകളും ഏകോപനവും തുടരേണ്ടതി​െൻറ പ്രാധാന്യം യോഗത്തിൽ ഊന്നിപ്പറഞ്ഞു.

ചർച്ചയിൽ ഇന്ത്യയിലെ സൗദി അംബാസഡർ ഹൈതം അൽ മാലിക്കി, സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ രാജ്യങ്ങളുടെ ഡയറക്ടർ ജനറൽ അംബാസഡർ നാസർ അൽ ഗനൂം എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India and Saudi foreign ministers meet in New Delhi
Next Story