ഇന്ത്യയും സൗദിയും തമ്മിൽ ജലവിഭവ സഹകരണ കരാർ ഒപ്പുവെച്ചു
text_fieldsജിദ്ദ: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തത്തിൽ നിർണായക നാഴികക്കല്ല്. ജിദ്ദയിൽ നടന്ന ‘സൗദി വാട്ടർ വീക്ക്’ സമ്മേളനത്തിൽ വെച്ച് ഇരുരാജ്യങ്ങളും ജലവിഭവ സഹകരണത്തിനായുള്ള ഔദ്യോഗിക ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രി എൻജി. അബ്ദുൽ റഹ്മാൻ അബ്ദുൽ മുഹ്സിൻ അൽ ഫദ്‌ലിയും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനുമാണ് കരാർ കൈമാറിയത്. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് സൂരിയും ഈ സുപ്രധാന ചടങ്ങിൽ പങ്കെടുത്തു.
ജലവിഭവ ആസൂത്രണം, സുസ്ഥിരമായ ജലമാനേജ്‌മെൻറ്, ആധുനിക ജലസേചന സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കുകയാണ് ഈ ധാരണാപത്രത്തിെൻറ പ്രധാന ലക്ഷ്യം. കൂടാതെ ഇരുരാജ്യങ്ങളിലെയും ഈ രംഗത്തെ ശേഷി വികസനം ഉറപ്പാക്കാനും, മികച്ച പ്രവർത്തനരീതികളും സാങ്കേതികവിദ്യകളും പരസ്പരം പങ്കുവെക്കാനും ഈ പുതിയ പങ്കാളിത്തത്തിലൂടെ സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

