സ്വതന്ത്ര ഇന്ത്യ ഒരു അവലോകനം: യൂത്ത് ഇന്ത്യ മീറ്റ് സംഘടിപ്പിച്ചു
text_fieldsയൂത്ത് ഇന്ത്യ ജിദ്ദ നോർത്ത് ചാപ്റ്ററിനു കീഴിൽ സംഘടിപ്പിച്ച യൂത്ത് മീറ്റിൽ ഉമറുൽ ഫാറൂഖ്
സംസാരിക്കുന്നു
ജിദ്ദ: ‘സ്വതന്ത്ര ഇന്ത്യ ഒരു അവലോകനം’ എന്ന വിഷയത്തിൽ യൂത്ത് ഇന്ത്യ ജിദ്ദ നോർത്ത് ചാപ്റ്ററിനു കീഴിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. തനിമ വെസ്റ്റേൺ പ്രൊവിൻസ് സമിതി അംഗം ഉമറുൽ ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി. സ്വതന്ത്ര ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ യുവതലമുറ ധാർമികമായ കരുത്ത് ആർജിക്കണമെന്ന് അദ്ദേഹം ഉണർത്തി. ചാപ്റ്റർ പ്രസിഡന്റ് താഹിർ ജാവീദ് അധ്യക്ഷത വഹിച്ചു. റഫാൻ നുജൂം നേതൃത്വം നൽകിയ ചർച്ചയിൽ ഹഫീദ്, സാബിഖ് എന്നിവർ സംസാരിച്ചു. ഫാസിൽ, ഉമൈർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. യൂത്ത് ഇന്ത്യ രക്ഷാധികാരി മുഹമ്മദ് അലി പട്ടാമ്പി സമാപന പ്രഭാഷണം നടത്തി.

