റാസൽഖൈമ ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ സ്വതന്ത്ര കുട്ടിമലയാളം ക്ലബ്
text_fieldsഡോ. പ്രസന്ന ഭാസ്കർ, ഷൈലമ്മ ദേവരാജ്, അഞ്ചു ബി. നായർ, ബെറ്റ്സി മിറേണ്ട, സമന്യ കൃഷ്ണൻ, സുൽത്താൻ മുഹമ്മദ് അലി
റാസൽഖൈമ: സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ റാസൽഖൈമ ചാപ്റ്ററിലെ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കുട്ടിമലയാളം ക്ലബിന് സ്വതന്ത്ര കുട്ടിമലയാളം ക്ലബായി പ്രവർത്തിക്കാനുള്ള അനുമതി നൽകി. റാസൽഖൈമയിലെ ആദ്യ മലയാളം മിഷൻ കുട്ടിമലയാളം ക്ലബ് ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ 2023 മേയ് 30നാണ് രൂപവത്കരിച്ചത്. മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതോടൊപ്പം ആഗോളത്തലത്തിൽ നടത്തിയ മത്സരങ്ങളിൽ വിവിധ കലാപരിപാടികളിലും മത്സരങ്ങളിലും സമ്മാനങ്ങൾ നേടാൻ സാധിച്ചു.
ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ മലയാളം മിഷൻ കുട്ടിമലയാളം ക്ലബ് ഇനിമുതൽ സ്വതന്ത്ര ക്ലബായി പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട അനുമതിയും പ്രവത്തകസമിതിയും ഭാരവാഹികളെ ചുമതലപ്പെടുത്തിയുള്ള ഉത്തരവും ലഭിച്ചു. ചെയർമാനായി സ്കൂൾ ജനറൽ മാനേജർ സുൽത്താൻ മുഹമ്മദ് അലി, പ്രസിഡന്റായി സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രസന്ന ഭാസ്കർ, സെക്രട്ടറിയായി ഷൈലമ്മ ദേവരാജ്, സ്കൂൾ ജനറൽ കൺവീനറായി അഞ്ചു ബി. നായർ, സ്കൂൾ കൺവീനറായി ബെറ്റ്സി മിറേണ്ട, സ്റ്റുഡന്റ്സ് കൺവീനറായി സമന്യ കൃഷ്ണൻ, സ്റ്റുഡൻസ് പ്രോഗ്രാം കോഓഡിനേറ്ററായി ഹിസ മെഹസ്ബിൻ, സ്റ്റുഡന്റ് മാഗസിൻ എഡിറ്ററായി കെ.എസ്. അദിതി, രക്ഷാകർതൃ പ്രതിനിധിയായി സൗമ്യ മനോജ്, കുട്ടിമലയാളം അധ്യാപക പ്രതിനിധിയായി ബിനു സെബാസ്റ്റ്യൻ, മറ്റു ജനറൽ കൗൺസിൽ അംഗങ്ങളായി അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർഥികളെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

