തിരുവനന്തപുരം ഒ.ഐ.സി.സി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
text_fieldsറിയാദ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്
റിയാദ്: ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനാഘോഷം റിയാദ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് സജീർ പൂന്തുറ അധ്യക്ഷത വഹിച്ചു. ഒാൺലൈനായി നടന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് നിഷാദ് ആലംകോട് ആമുഖപ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം നിർവഹിച്ചു.
എറണാകുളം എം.പി ഹൈബി ഈഡൻ മുഖ്യാതിഥിയായി. തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. കരിപ്പൂർ വിമാനാപകടത്തിലും പെട്ടിമുടിയിൽ ഉരുൾപൊട്ടലിലും മരിച്ചവർക്ക് ആദാഞ്ജലി അർപ്പിച്ചു. സലീം കളക്കര അഡ്വ. അജിത്, അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, സക്കീർ ദാനത്ത്, ഫൈസൽ ബഹ്സാൻ, ജയൻ കൊടുങ്ങല്ലൂർ, ജയൻ മാവില, പ്രമോദ് പൂപ്പാല എന്നിവർ സംസാരിച്ചു.
അജി വെട്ടുറോഡ്, നുജൂം കല്ലറ, സുധീർ കൊക്കാര, ഷബീർ കുറ്റിച്ചൽ, ലത്തീഫ് കല്ലോട്, സക്കീർ കുളമുട്ടം, ഷഹനാസ് ചാറയം, ഷിബിൻ ലാൽ, വിനിഷ് അരുമാനൂർ, സഫീർ പൂന്തുറ, ഷാഫി കണിയാപുരം, റാസി തൊളിക്കുഴി, ഷമീർ ചിനക്കൽ, സഫീർ ബുർഹാൻ, സലാം പെരുമ്പാവൂർ, അൻസാർ, കബീർ ആലുവ, ഷാജി നിലമ്പൂർ, ജാസിം തൊളിക്കോട്, അനസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.ജനറൽ സെക്രട്ടറി ജഹാംഗീർ ഉലവൂർ സ്വാഗതവും ട്രഷറർ റാസി കോരാണി നന്ദിയും പറഞ്ഞു.

