Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോഷം​: പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും പ്ര​വാ​സി​ക​ൾ സ​മു​ചി​ത​മാ​യി കൊ​ണ്ടാ​ടി

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോഷം​: പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും പ്ര​വാ​സി​ക​ൾ സ​മു​ചി​ത​മാ​യി കൊ​ണ്ടാ​ടി
cancel
camera_alt

റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​സ്ഥാ​ന​ത്ത്​ അം​ബാ​സ​ഡ​ർ ഡോ. ​ഒൗ​സാ​ഫ്​ സ​ഇൗ​ദ്​ ക്ഷ​ണി​ക്ക​പ്പെ​ട്ട സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ രാ​ഷ്​​ട്ര​പ​തി​യു​ടെ പ്ര​സം​ഗം വാ​യി​ക്കു​ന്നു

ജി​ദ്ദ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലും സൗ​ദി​യി​ലെ പ്ര​വാ​സി​ക​ൾ ഇ​ന്ത്യ​യു​ടെ 74ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ൽ എ​ല്ലാ​വി​ധ കോ​വി​ഡ് മു​ൻ​ക​രു​ത​ലു​ക​ളും പാ​ലി​ച്ച്​ ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ പ​താ​ക ഉ​യ​ർ​ത്ത​ലും മ​റ്റു പ​രി​പാ​ടി​ക​ളും ന​ട​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ വ​ഴി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റ​ലും സെ​മി​നാ​റു​ക​ളും ന​ട​ന്നു. റി​യാ​ദ് ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​ഔ​സാ​ഫ് സ​ഈ​ദ് പ​താ​ക​യു​യ​ര്‍ത്തി. പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. രാ​ഷ്​​ട്ര​പ​തി​യു​ടെ സ​ന്ദേ​ശം അം​ബാ​സ​ഡ​ര്‍ വാ​യി​ച്ചു.

ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തെ​ക്കു​റി​ച്ചും വൈ​വി​ധ്യ​ങ്ങ​ളെ​ക്കു​റി​ച്ചും രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ സം​ബ​ന്ധി​ച്ചും സൗ​ദി-​ഇ​ന്തോ സു​ഹൃ​ദ്​​ബ​ന്ധ​ത്തി​െൻറ വി​വി​ധ മാ​ന​ങ്ങ​ളും അം​ബാ​സ​ഡ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ 75ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ ഇ​ന്ത്യ സ​ഭ​യു​ടെ സു​ര​ക്ഷാ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു​വെ​ന്ന​ത് അ​ഭി​മാ​നാ​ർ​ഹ​മാ​ണ്. 2021 ജ​നു​വ​രി മു​ത​ൽ ഇ​ന്ത്യ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ൽ സ്ഥി​രം അം​ഗ​മെ​ന്ന നി​ല​യി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പ​ങ്ക് വ​ഹി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് അം​ബാ​സ​ഡ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ത്താ​കെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്ര​തി​കൂ​ല സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​രോ​ഗ്യ രം​ഗ​ത്ത് ഇ​ന്ത്യ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ൽ 60 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 500 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം എ​ച്ച്.​സി.​ക്യു, 620 ദ​ശ​ല​ക്ഷം പാ​ര​സെ​റ്റ​മോ​ൾ ഗു​ളി​ക​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കി ഇ​ന്ത്യ 'ലോ​ക​ത്തി​െൻറ ഫാ​ർ​മ​സി'​എ​ന്ന നി​ല​യി​ലേ​ക്ക് വ​ള​ർ​ന്നി​രി​ക്കു​ന്നു. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് വി​ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​യ ഏ​ക​ദേ​ശം 10 ല​ക്ഷം ഇ​ന്ത്യ​ക്കാ​രെ ഇ​തു​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യ​താ​യും മ​ഹാ​മാ​രി​ക്കാ​ല​ത്തു​പോ​ലും ഇ​ന്ത്യ​യി​ൽ 20 ശ​ത​കോ​ടി അ​മേ​രി​ക്ക​ൻ ഡോ​ള​റി​െൻറ വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും അം​ബ​സാ​ഡ​ർ അ​റി​യി​ച്ചു. ന​വം​ബ​റി​ല്‍ സൗ​ദി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി ഇ​ന്ത്യ-​സൗ​ദി ബ​ന്ധ​ത്തി​ന് കൂ​ടു​ത​ല്‍ ക​രു​ത്തേ​കു​മെ​ന്ന് അം​ബാ​സ​ഡ​ര്‍ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.


ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ആ​ക്​​ടി​ങ്​ കോ​ൺ​സ​ൽ ജ​ന​റ​ൽ വൈ. ​സാ​ബി​ർ രാ​ഷ്​ ട്ര​പ​തി​യു​ടെ പ്ര​സം​ഗം വാ​യി​ക്കു​ന്നു

ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലും സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. കോ​ൺ​സു​ലേ​റ്റ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ക്​​ടി​ങ്​ കോ​ൺ​സ​ൽ ജ​ന​റ​ൽ വൈ. ​സാ​ബി​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് രാ​ഷ്​​ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം അ​ദ്ദേ​ഹം വാ​യി​ച്ചു. ജി​ദ്ദ ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ൺ​സു​ലേ​റ്റും ഇ​ന്ത്യാ ഫോ​റ​വും സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച്​ കേ​ക്ക് മു​റി​ക്ക​ലും തൈ​ന​ടീ​ലു​മു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ക്ഷ​ണി​ക്ക​പ്പെ​ട്ട ഏ​താ​നും അ​തി​ഥി​ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence daygulf newssaudi news
Next Story