'കൃപ'സ്വാതന്ത്ര്യദിനാഘോഷം
text_fieldsകായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ) സംഘടിപ്പിച്ച സ്വാതന്ത്ര്യദിനഘോഷം
റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ 'കൃപ'ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനഘോഷം സംഘടിപ്പിച്ചു. ഉലയ പി.കെ. വില്ലയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് പി.കെ. ഷാജി അധ്യക്ഷത വഹിച്ചു.
ദേശീയ ഗാനത്തോടെ ആരംഭിച്ച ലളിതമായ ചടങ്ങിൽ ജനറൽ സെക്രട്ടറി സൈഫ് കൂട്ടുങ്കൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഉപദേശക സമിതി അംഗങ്ങളായ സത്താർ കായംകുളം, സജി കായംകുളം, മുജീബ് കായംകുളം, നിസാർ നമ്പലശേരി, ജീവകാരുണ്യ വിഭാഗം കൺവീനർ ഷിബു ഉസ്മാൻ, മീഡിയ കൺവീനർ ഇസ്ഹാഖ് ലവ്ഷോർ, അംഗങ്ങളായ ഷൈജു നമ്പലശേരി, സലിം പള്ളിയിൽ, ഷബീർ വരിക്കപ്പള്ളി, കെ.ജെ. റഷീദ്, ഷെരിഫ് പെരിങ്ങാല, കബീർ മജീദ്, അഷ്റഫ് തകഴി, ബഷീർ കാവനാട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

