Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം; ജിദ്ദ കേരള പൗരാവലി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

text_fields
bookmark_border
painting competition
cancel

ജി​ദ്ദ: 76ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ‘ക​ളേ​ഴ്സ് ഓ​ഫ് പാ​ട്രി​യോ​ട്ടി​സം’ (ദേ​ശ​സ്നേ​ഹ​ത്തി​​ന്റെ വ​ർ​ണ​ങ്ങ​ൾ) എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്കാ​ര​ങ്ങ​ൾ ദേ​ശ​സ്നേ​ഹ​ത്തെ എ​ങ്ങ​നെ പ്ര​ക​ട​മാ​ക്കു​ന്നു എ​ന്ന​താ​യി​രി​ക്കും മു​ഖ്യ​പ്ര​മേ​യം. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​കം സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ വെ​ച്ച് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​തോ​ടൊ​പ്പം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി പ്ര​ശം​സാ​പ​ത്ര​വും കൈ​മാ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കെ.​ജി മു​ത​ൽ ക്ലാ​സ് ഒ​ന്ന്, ര​ണ്ട് മു​ത​ൽ അ​ഞ്ച്, ആ​റ് മു​ത​ൽ എ​ട്ട്, ഒ​മ്പ​ത് മു​ത​ൽ പ​ന്ത്ര​ണ്ട് എ​ന്നീ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. കെ.​ജി മു​ത​ൽ ക്ലാ​സ് ഒ​ന്ന് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് സം​ഘാ​ട​ക​ർ ന​ൽ​കു​ന്ന ചി​ത്രം ക​ള​ർ ചെ​യ്യു​ക​യും ബാ​ക്കി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ഷ​യാ​ധി​ഷ്ഠി​ത​മാ​യി കു​ട്ടി​ക​ൾ സ്വ​ന്ത​മാ​യി ചി​ത്രം വ​ര​ച്ച് ക​ള​ർ ചെ​യ്യു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

https://docs.google.com/forms/d/e/1FAIpQLSfF8ZEFzXqx7msZbQqY3XpWTGxQiFJnFuuQ6fY7UPIxl4ZYXA/viewform എ​ന്ന ഗൂ​ഗി​ൾ ഫോം ​ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രി​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​വു​ക. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മ​ത്സ​ര​ത്തി​െൻറ നി​യ​മാ​വ​ലി​യും അ​നു​ബ​ന്ധ വി​ശ​ദാം​ശ​ങ്ങ​ളും പി​ന്നീ​ട് ന​ൽ​കു​ന്ന​താ​യി​രി​ക്കും. ആ​ഗ​സ്​​റ്റ്​ 10 ആ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0551369629, 0538416293 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വാ​ട്സ്ആ​പ് വ​ഴി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence daypainting competitionjeddah
News Summary - Independence Day-Jeddah organizes Kerala Pauravali painting competition
Next Story