Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: ന​ജ്‌​റാ​നി​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: ന​ജ്‌​റാ​നി​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഷി​ഫ മെ​ഡി​ക്ക​ൽ സെൻറ​റും സൗ​ദി സെ​ന്താ​മി​ൽ സം​ഘ​വും ന​ജ്‌​റാ​നി​ൽ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ്​

ന​ജ്‌​റാ​ൻ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ഷി​ഫ മെ​ഡി​ക്ക​ൽ സെൻറ​റും സൗ​ദി സെ​ന്താ​മി​ൽ സം​ഘ​വും സം​യു​ക്ത​മാ​യി ന​ജ്‌​റാ​നി​ൽ മെ​ഡി​ക്ക​ൽ, ഫി​സി​യോ​തെ​റാ​പ്പി, ദ​ന്ത പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഷി​ഫ മെ​ഡി​ക്ക​ൽ സെൻറ​ർ ചെ​യ​ർ​മാ​ൻ ഡോ. ​അ​ലി, ഗ്രൂ​പ്പ് മാ​നേ​ജ​ർ ഡോ. ​അ​ബ്​​ദു​ല്ല, സ​നാ​ബ​ൽ സ്‌​കൂ​ൾ ക​റ​സ്‌​പോ​ണ്ട​ൻ​റ്​ സെ​ൽ​വ​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ഞ്ച് ഡോ​ക്ട​ർ​മാ​രും 25 ന​ഴ്‌​സു​മാ​രും അ​ട​ങ്ങു​ന്ന സം​ഘം ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. പൊ​തു​വാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ, മെ​ഡി​ക്ക​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ, ആ​രോ​ഗ്യ അ​വ​ബോ​ധ മാ​ർ​ഗ​നി​ർ​ദേ​ശം, ഫി​സി​യോ​തെ​റാ​പ്പി, ദ​ന്ത പ​രി​ശോ​ധ​ന എ​ന്നി​വ​യി​ലൂ​ടെ 250 അം​ഗ​ങ്ങ​ൾ​ക്ക് ക്യാ​മ്പി​ൽ പ​രി​ച​ര​ണം ന​ൽ​കി.

സൗ​ദി സെ​ന്താ​മി​ൽ സം​ഘം പ്ര​സി​ഡ​ൻ​റ്​ രാ​ജ് മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി വെ​ങ്ക​ട്ട്, ട്ര​ഷ​റ​ർ റി​ഫ​യ്ദീ​ൻ, ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി കാ​നി, മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും സ​ജീ​വ പി​ന്തു​ണ​യും ക്യാ​മ്പി​ന് ക​രു​ത്തേ​കി. കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​ലീം, ന​ജ്‌​റാ​ൻ മ​ല​യാ​ളം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ വി​നു, സാ​റ്റ ന​ജ്‌​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഭാ​സ്‌​ക​ർ റെ​ഡ്ഡി, ന​ജ്‌​റാ​ൻ ത​മി​ഴ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​രു​ൾ ആ​കാ​ശ്, നി​ക്ക പ്ര​സി​ഡ​ൻ​റ്​ അ​ലി, പ്ര​തി​ഭ ന​ജ്‌​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ്, ഒ.​ഐ.​സി.​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ സാ​ഹി​ർ ന​ജ്‌​റാ​ൻ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ക്യാ​മ്പ്​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത ഡോ​ക്ട​ർ​മാ​രെ​യും 25 ന​ഴ്സു​മാ​രെ​യും സൗ​ദി സെ​ന്താ​മി​ൽ സം​ഘം ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:najranSaudi Arabia
News Summary - Independence Day: Health Check-Up Camp Held in Najran
Next Story