ഇന്ത്യ, പാക് സ്വാതന്ത്ര്യദിനം ഒരുമിച്ചാഘോഷിച്ച് പ്രവാസികൾ
text_fieldsഇരുരാജ്യങ്ങളിലെയും തൊഴിലാളികൾ ഇന്ത്യ, പാക് സ്വാതന്ത്ര്യദിനം ഒരുമിച്ചാഘോഷിച്ചപ്പോൾ
റിയാദ്: ഇന്ത്യയുടെയും പാകിസ്താന്റെയും സ്വാതന്ത്ര്യദിനങ്ങൾ ഒരുമിച്ച് ആഘോഷിച്ചു റിയാദിലെ ഒരുപറ്റം പ്രവാസികൾ. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിലെ ഇന്ത്യക്കാരും പാകിസ്താനികളുമായ തൊഴിലാളികളാണ് ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനം ഒരുമിച്ചാഘോഷിച്ചത്. ഇരുരാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനാശംസകൾ ആലേഖനം ചെയ്ത കേക്കും മധുരപലഹാരങ്ങളും പങ്കുവെച്ചാണ് ഇവർ സ്നേഹം പരസ്പരം കൈമാറി ആഘോഷിച്ചത്.
ഈ കമ്പനിയിൽ ഭൂരിപക്ഷം തൊഴിലാളികളും പാകിസ്താനികളാണെങ്കിലും വിരലിലെണ്ണാവുന്ന ഇന്ത്യക്കാരുടെ ആഘോഷവുംകൂടി കണക്കിലെടുത്ത് ഇവർ വർഷങ്ങളായി ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനം ഒരുമിച്ചാണ് ആഘോഷിക്കുന്നത്. പരസ്പര സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആഘോഷമാണ് ഇതെന്ന് ഇവർ പറയുന്നു.

