Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഫ മക്ക പോളിക്ലിനിക്കിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
സഫ മക്ക പോളിക്ലിനിക്കിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

ബത്ഹയിലെ സഫ മക്ക പോളിക്ലിനിക്കിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ

റിയാദ്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ബത്ഹയിലെ സഫ മക്ക പോളിക്ലിനിക്കിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ചടങ്ങിൽ മൂവർണ കേക്ക് മുറിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ വീരസ്മരണകൾ പങ്കുവെക്കുകയും ചെയ്തു.

ദേശീയഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ മധുരപലഹാരങ്ങളും വിതരണം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ ഡോക്ടർമാരായ സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നിന്നുള്ള ബഷീർ ഫൈസി എന്നിവർ സംസാരിച്ചു. തോമസ്, തമ്പാൻ, അനിൽകുമാർ, ജോയ്, ഷാജി, ദാസ്, മണി, നബീൽ, അഹമ്മദ് നസീർ, ഷേർ ഹൈദർ, മുനീറ, ലുബൈന, മിനി, റഹ്​മ, ബഷീർ, ബീർ മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സ്വാതന്ത്ര്യം നേടി ദശകങ്ങൾ പിന്നിടുമ്പോൾ രാജ്യം നേരിട്ട പ്രതിസന്ധികളെയും കൈവരിച്ച വലിയ പുരോഗതികളെയും പ്രഭാഷകർ അനുസ്മരിച്ചു. ഇന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ സ്ഥാനം ഏറെ അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

ചേരിചേരാ പ്രസ്ഥാനത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ച ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും, അന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ‘വിവേകിയായ ഉപദേഷ്ടാവ്’ എന്ന് വിശേഷിപ്പിച്ചതും വക്താക്കൾ ഓർത്തെടുത്തു. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, മൗലാനാ ഷൗക്കത്തലി തുടങ്ങിയ നേതാക്കൾ സ്വപ്നം കണ്ട ഇന്ത്യയെക്കുറിച്ച് ചിന്തിക്കാനും ആ മൂല്യങ്ങൾ മുൻനിർത്തി മുന്നോട്ട് പോകാനും ആഘോഷങ്ങൾ പ്രചോദനമാണെന്ന് യോഗം വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Independence Day celebration organized in Safa Makkah Polyclinic
Next Story