Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ഇ​ന്ത്യ​ൻ...

ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലും വ​ർ​ണാ​ഭ​മാ​യ ആ​ഘോ​ഷം

text_fields
bookmark_border
ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലും വ​ർ​ണാ​ഭ​മാ​യ ആ​ഘോ​ഷം
cancel
camera_alt

ജി​​ദ്ദ ഇ​​ന്ത്യ​​ൻ കോ​​ൺ​​സു​​ലേ​​റ്റി​​ൽ ന​​ട​​ന്ന ആ​​ഘോ​​ഷ ച​​ട​​ങ്ങി​​ൽ കോ​​ൺ​​സു​​ൽ ജ​​ന​​റ​​ൽ മു​​ഹ​​മ്മ​​ദ് ഷാ​​ഹി​​ദ് ആ​​ലം സം​​സാ​​രി​​ക്കു​​ന്നു

ജി​​ദ്ദ: 76ാമ​​ത് ഇ​​ന്ത്യ​​ൻ സ്വാ​​ത​​ന്ത്ര്യ​​ദി​​നം ജി​​ദ്ദ ഇ​​ന്ത്യ​​ൻ കോ​​ൺ​​സു​​ലേ​​റ്റി​​ൽ വി​​പു​​ല​​മാ​​യി ആ​​ഘോ​​ഷി​​ച്ചു. കോ​​ൺ​​സു​​ലേ​​റ്റ് അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ രാ​​വി​​ലെ 7.30ന് ​​കോ​​ണ്‍സു​​ല്‍ ജ​​ന​​റ​​ല്‍ മു​​ഹ​​മ്മ​​ദ് ഷാ​​ഹി​​ദ് ആ​​ലം ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ര്‍ത്തി. തു​​ട​​ർ​​ന്ന് രാ​​ഷ്ട്ര​​പ​​തി​​യു​​ടെ സ്വാ​​ത​​ന്ത്ര്യ​​ദി​​ന സ​​ന്ദേ​​ശം അ​​ദ്ദേ​​ഹം സ​​ദ​​സ്സി​​നെ വാ​​യി​​ച്ചു കേ​​ള്‍പ്പി​​ച്ചു. ജ​​നാ​​ധി​​പ​​ത്യം രാ​​ജ്യ​​ത്ത് കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ക​​യാ​​ണെ​​ന്നും 2047 ആ​​കു​​മ്പോ​​ഴേ​​ക്കും രാ​​ജ്യ​​ത്തെ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര സേ​​നാ​​നി​​ക​​ളു​​ടെ സ്വ​​പ്‌​​ന​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യി സാ​​ക്ഷാ​​ത്ക​​രി​​ക്ക​​പ്പെ​​ടു​​മെ​​ന്നും രാ​​ഷ്ട്ര​​പ​​തി​​യു​​ടെ സ​​ന്ദേ​​ശ​​ത്തി​​ല്‍ പ​​റ​​ഞ്ഞു. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ രാ​​ജ്യ​​ത്തു​​ത​​ന്നെ നി​​ർ​​മി​​ച്ച വാ​​ക്സി​​നു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് നി​​യ​​ന്ത്രി​​ക്കാ​​ൻ സാ​​ധി​​ച്ചു.

ജി​ദ്ദ​യി​ൽ ന​ട​ന്ന മെ​​ഹ്ഫി​​ൽ ആ​​ൻ​​ഡ് ഖ​​വാ​​ലി പ​​രി​​പാ​​ടി

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ വ​​ള​​രു​​ന്ന പ്ര​​ധാ​​ന സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​ക​​ളി​​ലൊ​​ന്നാ​​ണ് ഇ​​ന്ത്യ. ഇ​​ന്ത്യ​​യു​​ടെ സ്റ്റാ​​ർ​​ട്ട്-​​അ​​പ് ഇ​​ക്കോ സി​​സ്റ്റം ലോ​​ക​​ത്ത് ഉ​​യ​​ർ​​ന്ന റാ​​ങ്കി​​ലാ​​ണ്. ഭൗ​​തി​​ക, ഡി​​ജി​​റ്റ​​ൽ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​വി​​ക​​സ​​ന​​ത്തി​​ൽ രാ​​ജ്യം അ​​ഭൂ​​ത​​പൂ​​ർ​​വ​​മാ​​യ പു​​രോ​​ഗ​​തി കൈ​​വ​​രി​​ച്ച​​താ​​യും സ​​ന്ദേ​​ശ​​ത്തി​​ല്‍ എ​​ടു​​ത്തു​​പ​​റ​​ഞ്ഞു. കോ​​ൺ​​സു​​ലേ​​റ്റ് ഇ​​ന്ത്യ​​ൻ സ​​മൂ​​ഹ​​ത്തി​​ന് ന​​ൽ​​കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന വി​​വി​​ധ സേ​​വ​​ന​​ങ്ങ​​ൾ കോ​​ൺ​​സു​​ൽ ജ​​ന​​റ​​ൽ വി​​ശ​​ദീ​​ക​​രി​​ച്ചു. കോ​​ൺ​​സു​​ലേ​​റ്റി​​ൽ സം​​ഘ​​ടി​​പ്പി​​ക്കാ​​റു​​ള്ള ഓ​​പ​​ൺ ഹൗ​​സ് സൗ​​ദി​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലു​​ള്ള ഇ​​ന്ത്യ​​ൻ സ​​മൂ​​ഹം പ​​ര​​മാ​​വ​​ധി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ജിദ്ദ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ ദേ​ശ​ഭ​ക്തി ഗാ​നം ആ​ല​പി​ക്കു​ന്നു,

80,000ത്തോ​​ളം ഇ​​ന്ത്യ​​ൻ ഹാ​​ജി​​മാ​​ർ​​ക്ക് ഈ ​​വ​​ർ​​ഷം പ്ര​​യാ​​സ​​ര​​ഹി​​ത​​മാ​​യി ഹ​​ജ്ജ് ചെ​​യ്യാ​​നു​​ള്ള അ​​വ​​സ​​രം ഒ​​രു​​ക്കു​​ന്ന​​തി​​ൽ സ​​ഹ​​ക​​രി​​ച്ച മു​​ഴു​​വ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും കോ​​ൺ​​സു​​ൽ ജ​​ന​​റ​​ൽ ന​​ന്ദി അ​​റി​​യി​​ച്ചു. ജി​​ദ്ദ ഇ​​ന്റ​​ര്‍നാ​​ഷ​​ന​​ല്‍ ഇ​​ന്ത്യ​​ന്‍ സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ള്‍ ദേ​​ശ​​ഭ​​ക്തി ഗാ​​ന​​ങ്ങ​​ള്‍ ആ​​ല​​പി​​ച്ചു. ശേ​​ഷം കേ​​ക്ക് മു​​റി​​ച്ച് സ​​ദ​​സ്സി​​ല്‍ വി​​ത​​ര​​ണം ചെ​​യ്തു. കോ​​ണ്‍സു​​ല്‍മാ​​രാ​​യ വൈ. ​​സാ​​ബി​​ര്‍, ഹം​​ന മ​​റി​​യം, മു​​ഹ​​മ്മ​​ദ് അ​​ബ്ദു​​ൽ ജ​​ലീ​​ൽ, മ​​റ്റ് കോ​​ൺ​​സു​​ലേ​​റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​രോ​​ടൊ​​പ്പം സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളു​​മു​​ൾ​​പ്പെ​​ടെ ഇ​​ന്ത്യ​​ൻ സ​​മൂ​​ഹ​​ത്തി​​ൽ​​നി​​ന്നു​​ള്ള നി​​ര​​വ​​ധി​​പേ​​രും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.

ജി​​ദ്ദ ഇ​​ന്ത്യ​​ൻ കോ​​ൺ​​സു​​ലേ​​റ്റ് അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ന്ന സ്വാ​​ത​​ന്ത്ര്യ​​ദി​​നാഘോഷത്തിൽ പ​ങ്കെടുത്തവർ

രാ​​ത്രി എ​​ട്ടി​​ന്​ ജി​​ദ്ദ ഇ​​ന്റ​​ർ​​നാ​​ഷ​​ന​​ൽ ഇ​​ന്ത്യ​​ൻ സ്‌​​കൂ​​ളി​​ൽ ഇ​​ന്ത്യ ഫോ​​റ​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് കോ​​ൺ​​സു​​ലേ​​റ്റി​​ന് കീ​​ഴി​​ൽ മെ​​ഹ്ഫി​​ൽ ആ​​ൻ​​ഡ് ഖ​​വാ​​ലി നൈ​​റ്റും സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നും പ്ര​​സി​​ദ്ധ ഖ​​വാ​​ലി ഗാ​​യ​​ക​​ൻ ഡാ​​നി​​ഷ് ഹു​​സ്സ​​യി​​ൻ ബ​​ദ​​യൂ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലെ​​ത്തി​​യ എ​​ട്ടം​​ഗ സം​​ഘം അ​​വ​​ത​​രി​​പ്പി​​ച്ച മെ​​ഹ്ഫി​​ൽ ആ​​സ്വ​​ദി​​ക്കാ​​ൻ സ്വ​​ദേ​​ശി​​ക​​ള​​ട​​ക്കം നി​​ര​​വ​​ധി പേ​​ർ എ​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence day celebrationJeddah Indian Consulate
News Summary - Independence day celebration at Jeddah Indian Consulate
Next Story