Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ പ്രവാസി...

റിയാദിൽ പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
റിയാദിൽ പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

റിയാദ്: പ്രവാ​സി വെ​ൽഫെ​​യ​ർ സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 80-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. രാ​ജ്യ​ത്തി​െൻറ സ്വ​യം​നി​ർ​ണ​യാ​വ​കാ​ശ​വും സ്വാ​ഭി​മാ​ന​ബോ​ധ​വും അ​ടി​യ​റ​വെ​ച്ച 12 വ​ർ​ഷ​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​യ​തെ​ന്ന് പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തൊ​ഴി​ലി​ല്ലാ​യ്മ​യും ദാ​രി​ദ്ര്യ​വും ഓ​രോ വ​ർ​ഷം ക​ഴി​യു​ന്തോ​റും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും, ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നോ അ​വ​ർ നേ​രി​ടു​ന്ന ജീ​വി​ത​ഭാ​ര​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നോ മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​സം​ഗ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി തെ​രു​വി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും സ​മ​ര​ങ്ങ​ളെ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​തി​ക്രൂ​ര​മാ​യി നേ​രി​ട്ട​താ​യും, ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ മാ​സ​ങ്ങ​ളോ​ളം സ​മ​രം ചെ​യ്യേ​ണ്ടി​വ​ന്ന​താ​യും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യും സ്വാ​ത​ന്ത്ര്യ​വും കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ക​യാ​ണ്.

മു​സ്‌​ലിം​ക​ളും ക്രി​സ്ത്യാ​നി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നി​ര​ന്ത​രം വേ​ട്ട​യാ​ട​പ്പെ​ടു​ക​യും, ദ​ലി​ത്-​ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഫെ​ഡ​റ​ൽ സം​വി​ധാ​ന​വും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര പ്ര​വ​ർ​ത്ത​ന​വും ത​ക​ർ​ക്കു​ന്ന​തി​നൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ത്തെ​യും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ അം​ജ​ദ് അ​ലി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ശി​ഹാ​ബ് കാ​രാ​ട്ട്, യു​വ​പ്ര​ഭാ​ഷ​ക​ൻ ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ വി​ഷ​യാ​ധി​ഷ്ഠി​ത​മാ​യി സം​സാ​രി​ച്ചു. ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.

ന​ടാ​ഷ സ​ഞ്ജീ​വ്, ഹാ​നി​യ അ​നീ​സ്, താ​നി​യ സ​ഞ്ജീ​വ് എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ്കി​റ്റും, യാ​സീ​ൻ അ​ഹ​മ്മ​ദ് ദേ​ശ​ഭ​ക്തി​ഗാ​ന​വും, അ​ഷ്‌​റ​ഫ് പാ​റ​മ്മേ​ൽ ക​വി​താ​ലാ​പ​ന​വും അ​വ​ത​രി​പ്പി​ച്ച് സ​ദ​സ്സി​ന് ന​വ്യാ​നു​ഭ​വ​മേ​കി. സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ് മ​ത്സ​ര​വും ച​ട​ങ്ങി​െൻറ മാ​റ്റു​കൂ​ട്ടി.

സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി സ​മാ​പ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​പി. ഷ​ഹ്ദാ​ൻ സ്വാ​ഗ​ത​വും അ​ഡ്വ. ജ​മാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. അ​ഫ്സ​ൽ ഹു​സൈ​ൻ, അ​ഫ്ഹാ​ൻ, പ്ര​സീ സ​ഞ്ജു, ആ​യി​ഷ എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DayRiyadhcentral committeewelfareExpatriate Welfarecelebrated
News Summary - Independence Day celebrated in Riyadh under the leadership of the Expatriate Welfare Central Committee
Next Story