Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിമാനത്തില്‍ സീറ്റ്...

വിമാനത്തില്‍ സീറ്റ് ലഭിക്കാത്ത സംഭവം: സ്പൈസ് ജെറ്റ് നഷ്​ടപരിഹാരം നൽകി

text_fields
bookmark_border
വിമാനത്തില്‍ സീറ്റ് ലഭിക്കാത്ത സംഭവം: സ്പൈസ് ജെറ്റ് നഷ്​ടപരിഹാരം നൽകി
cancel

ജി​ദ്ദ: സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ല്‍ കു​ട്ടി​ക്ക് സീ​റ്റ് ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ല്‍ വി​മാ​ന​ക്ക​മ്പ​നി ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ക​യും ചെ​യ്തു.

ഈ ​മാ​സം 12ന് ​കോ​ഴി​ക്കോ​ട് നി​ന്ന് ജി​ദ്ദ​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​യ സ്പൈ​സ് ജെ​റ്റി​െൻറ എ​സ്.​ജി 35 വി​മാ​ന​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​രി​ല്‍നി​ന്ന് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഉം​റ വി​സ​യി​ല്‍ ഉ​മ്മ​യോ​ടൊ​പ്പം യാ​ത്ര ചെ​യ്ത സൈ​ഹ എ​ന്ന ര​ണ്ടു വ​യ​സ്സു​ള്ള കു​ട്ടി​ക്ക് സീ​റ്റ് ന​ൽ​കി​യി​ല്ല എ​ന്ന​താ​യി​രു​ന്നു പ​രാ​തി.

ടി​ക്ക​റ്റ് നി​ര​ക്ക് ഉ​ള്‍പ്പെ​ടെ 33,000 രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി സ്പൈ​സ് ജെ​റ്റ് ന​ൽ​കി​യ​ത്. ഭാ​വി​യി​ല്‍ സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ല്‍ 33,000 രൂ​പ​യു​ടെ വൗ​ച്ച​റും ല​ഭി​ച്ച​താ​യി പ​രാ​തി​ക്കാ​രി അ​റി​യി​ച്ചു.

പ​രാ​തി​യെ​ക്കു​റി​ച്ച് സ്പൈ​സ് ജെ​റ്റ് ക​മ്പ​നി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​രോ​ടും ട്രാ​വ​ല്‍ ഏ​ജ​ന്‍സി​യോ​ടും വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രു​ന്നു. സ്പൈ​സ് ജെ​റ്റി​ന്‍റെ ആ​സ്ഥാ​ന​ത്തു​നി​ന്ന് പ​രാ​തി​ക്കാ​രി​യെ നേ​രി​ട്ട് വി​ളി​ച്ചും ചോ​ദി​ച്ചി​രു​ന്നു.

വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ക്ക് ഉ​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ത്തി​ന് ക്ഷ​മ ചോ​ദി​ച്ച സ്പൈ​സ് ജെ​റ്റ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ന്‍ സ​ന്ന​ദ്ധ​മാ​ണെ​ന്ന് ആ​ദ്യ​മേ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, പ​രാ​തി​ക്കാ​രി​യു​ടെ നി​ര​ന്ത​ര ക​ത്തി​ട​പാ​ടു​ക​ള്‍ക്കു​ശേ​ഷ​മാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക നി​ശ്ച​യി​ച്ച​ത്.

മു​തി​ര്‍ന്ന​വ​രു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കി​യി​ട്ടും ബോ​ര്‍ഡി​ങ് പാ​സി​ല്‍ സീ​റ്റ് ന​മ്പ​ര്‍ ഉ​ണ്ടാ​യി​ട്ടും കു​ട്ടി​ക്ക് ഇ​രി​ക്കാ​ന്‍ സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ന്ന് കാ​ണി​ച്ച് കു​ട്ടി​യു​ടെ മാ​താ​വ് സ്പൈ​സ് ജെ​റ്റി​നും സൗ​ദി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി​ക്കു​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ജീ​വ​ന​ക്കാ​രോ​ട് സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കി​യി​ല്ല.

യാ​ത്ര​യി​ലു​ട​നീ​ളം കു​ട്ടി​യെ മ​ടി​യി​ല്‍ ഇ​രു​ത്തേ​ണ്ടി വ​ന്ന​താ​യി ഫോ​ട്ടോ​ക​ളും വി​ഡി​യോ ക്ലി​പ്പു​ക​ളും സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Spice JetCompensation
News Summary - Incident of not getting a seat on the flight: Spice Jet paid compensation
Next Story