ഖസീം ഒ.ഐ.സി.സി ആസ്ഥാന മന്ദിരം ഉദ്ഘാടനം
text_fieldsഖസീം ഒ.ഐ.സി.സി ആസ്ഥാന മന്ദിരം ഉദ്ഘാടന, ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽനിന്ന്
ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയും സംഘടിപ്പിച്ചു. ദേശീയ പതാക പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ ഉയർത്തി. തുടർന്ന് പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
പിന്നീട് നടന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കാപ്പാട് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ തിരൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മനോജ് തോമസ്, സനോജ് പത്തിരിയാൽ, റഹീം കണ്ണൂർ, സിയാസ് കണിയാപുരം, സിറാജുദ്ദീൻ തട്ടയിൽ, നജു കുട്ടമ്പൂർ എന്നിവർ സംസാരിച്ചു. പി.പി.എം. അശ്റഫ് കോഴിക്കോട് സ്വാഗതവും വിനീഷ് ചെറിയാൻ നന്ദിയും പറഞ്ഞു.

